പങ്കാളിക്ക് രഹസ്യബന്ധമുണ്ടെങ്കില്‍ എന്തുചെയ്യും? എടുത്തുചാടി തീരുമാനം എടുക്കുന്നതിനു മുമ്പ് അല്‍പം ചിന്തിക്കൂ

പങ്കാളിക്ക് രഹസ്യബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. പങ്കാളിക്ക് എല്ലാം മറന്നു മാപ്പു നല്‍കി മുന്നോട്ടു പോകുമോ അതോ വിവാഹജീവിതം അതോടെ അവസാനിപ്പിച്ചു പോകുമോ? ഉത്തരം തെരഞ്ഞെടുക്കുന്നതിനു മുമ്പ് വിനിത ദ്വാര നാന്‍ജിയ എന്ന മനഃശാസ്ത്ര വിദഗ്ധ പറയുന്ന ഉത്തരം ഒന്നു ശ്രദ്ധിച്ചു നോക്കൂ. പലരും ഇക്കാര്യത്തില്‍ പലതരത്തിലാണ് പ്രതികരിക്കുന്നത്. വൈകാരികതയ്ക്ക് അടിമപ്പെട്ട് പലരും പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നു പോലും വിട്ടുനില്‍ക്കാറുണ്ട്. ഇവിടെ ചില കാര്യങ്ങള്‍ ചെയ്താല്‍ ഇരുകൂട്ടര്‍ക്കും ബന്ധം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാകും. ഇക്കാര്യത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത് ബന്ധം അവസാനിക്കുന്നതിലേക്ക് നയിക്കുന്നില്ലെങ്കിലും ചിലപ്പോഴെങ്കിലും അത് സംഭവിക്കാറുണ്ട്.

പോരടിക്കുന്നത് ഗുണകരമോ?

ഇതിന് ഉത്തരം തേടുന്നതിനു മുമ്പ് സ്വന്തം ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്നത് ഗുണകരമാണ്. കാരണം, അതുവരെയുള്ള നിങ്ങളുടെ ജീവിതം സന്തോഷപ്രദവും സംതൃപ്തവുമാണെങ്കില്‍ ചെറുതായി പോരടിക്കുന്നതു കൊണ്ട് കുഴപ്പമില്ല. എന്നാല്‍, കാര്യം എന്താണെന്ന് മനസ്സിലാക്കിയ ശേഷം ആയിരിക്കണം പോരടിക്കേണ്ടത്. അങ്ങനെ അല്ലെങ്കില്‍ ഇത് എല്ലാത്തിനും അവസാനമാക്കണോ എന്നാണ് ചിന്തിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ പോരടിക്കുന്നത് നിങ്ങള്‍ക്ക് ഒട്ടും ഗുണം ചെയ്യില്ല. ഒരിക്കലും ഇത്തരം ഏതെങ്കിലും ഒരു ബന്ധത്തിന്റെ പേരില്‍ സ്വന്തം വിവാഹജീവിതം നശിപ്പിക്കാതിരിക്കുക.

യാചിക്കരുത്, ഭീഷണിപ്പെടുത്തരുത്

സ്വന്തം പ്രണയത്തിനു വേണ്ടി പങ്കാളിയുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് അവരുടെ മുന്നില്‍ യാചിക്കുകയോ അല്ലെങ്കില്‍ അവരെ അതിന്റെ പേരില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്യരുത്. അത് സ്വന്തം നില കാത്തു സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും സ്വയം പോസിറ്റീവ് ആയി സൂക്ഷിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. ധാര്‍മികതയേക്കാള്‍ ഉത്തരവാദിത്തത്തിനാണ് ആളുകള്‍ മൂല്യം കല്‍പിക്കുന്നത്. വെറും നിസാരമായി നിങ്ങളെ കാണാന്‍ അനുവദിക്കാതിരിക്കുക. കാരണം, നിങ്ങള്‍ തന്നെ നിങ്ങളുടെ പങ്കാളിക്ക് ആകര്‍ഷകയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ബന്ധത്തിന്റെ അവസാനമാകാന്‍ അനുവദിക്കരുത്

ഒരു ബന്ധത്തിന്റെയും തുടക്കത്തില്‍ തന്നെ പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കരുത്. കാരണം, 3-4 ശതമാനം രഹസ്യ ബന്ധങ്ങള്‍ മാത്രമേ വിവാഹത്തില്‍ കലാശിക്കുന്നുള്ളു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. 20 ശതമാനം ബന്ധങ്ങളുടെയും ആയുസ്സ് രണ്ടുമാസം മാത്രമാണ്. 50 ശതമാനത്തോളം ബന്ധങ്ങള്‍ കൂടിയാല്‍ ഒരുവര്‍ഷം നീണ്ടേക്കാം. 30 ശതമാനം മാത്രമാണ് കുറച്ചു കാലം എങ്കിലും നിലനില്‍ക്കുന്നത്. എന്നാലും നാലു വര്‍ഷങ്ങള്‍ക്കപ്പുറം ഒന്നും നിലനില്‍ക്കില്ല. അതുകൊണ്ട് അല്‍പം ക്ഷമിക്കുന്നത് നന്നായിരിക്കും. ജീവിതം എറിഞ്ഞുടക്കുന്നതിനു മുമ്പ് ആലോചിക്കുക.

സമയമെടുത്ത് ആലോചിക്കുക

ഒരു കാര്യത്തിലും എടുത്തുചാടി പ്രതികരിക്കരുത്. ചിന്തിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക. നന്നായി സമയം എടുത്ത് മാത്രം പ്രതികരിക്കുക. അഥവാ നിങ്ങളുടെ പങ്കാളി ആ ബന്ധത്തില്‍ നിന്ന് നിങ്ങളുടെ അസംതൃപ്തി മൂലം പിന്തിരിയുകയാണെങ്കില്‍ അത് ഗുണം ചെയ്യും. പിന്നീട് ആ ബന്ധം തുടരുന്നതില്‍ പങ്കാളിക്ക് സ്വയം നാണക്കേട് തോന്നുകയും ചെയ്യും.

ഒരു നല്ല തീരുമാനം എടുക്കുക

ആദ്യം വേണ്ടത് സ്വയം ഒരു വിശകലനമാണ്. എത്രത്തോളം സഹിക്കാനും അംഗീകരിക്കാനും തയ്യാറാണെന്ന് സ്വയം ചിന്തിക്കുക. വൈകാരികമായി മാത്രം പങ്കാളി രണ്ടാമത്തെയാളുമായി ബന്ധപ്പെട്ടിട്ടുള്ളുവെന്നും ശാരീരികബന്ധം ഇല്ലായെന്നുമുണ്ടെങ്കില്‍ അംഗീകരിക്കാന്‍ തയ്യാറാകുമോ? മറ്റേ ബന്ധം നിലനില്‍ക്കുന്നിടത്തോളം രണ്ടാം നിരക്കാരായി ഇരിക്കാന്‍ തയ്യാറുണ്ടോ എന്നതും ചിന്തിക്കണം.

യാഥാര്‍ത്ഥ്യം തിരിച്ചറിയുക

തനിച്ച് ജീവിക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണോ നിങ്ങള്‍,. അതല്ല, പങ്കാളിയില്ലാത്ത ജീവിതത്തെ പറ്റി ചിന്തിക്കാന്‍ പോലും വയ്യേ? സാധാരണയായി പുരുഷന്‍മാര്‍ തന്റെ ഭാര്യയുടെ സാമീപ്യത്തില്‍ ഏറെ ആശ്വാസം കൊള്ളുന്നവരാണ്. എന്നാല്‍, സ്ത്രീകളാകട്ടെ ഭര്‍ത്താവിന്റെ സാമ്പത്തിക സുരക്ഷിതത്വം കൂടി കണക്കിലെടുക്കുന്നുണ്ട്. സാമ്പത്തികമാണോ ആശ്വാസമാണോ എന്നത് ഇക്കാര്യത്തില്‍ ഒരു വലിയ ഘടകമാകുന്നുണ്ട്. മാപ്പു നല്‍കുന്നതിലും അല്ലാത്തതിലും.

ഒരിക്കലും മാപ്പു നല്‍കില്ലെന്ന് കടുത്ത തീരുമാനമെടുക്കരുത്

ഉടനടി തീരുമാനം വേണമെന്ന് ഒരു അന്ത്യശാസനം ഒരിക്കലും നല്‍കരുത്. പങ്കാളിക്ക് ചിന്തിക്കാന്‍ ആവശ്യത്തിന് സമയം നല്‍കണം. ഭീഷണിപ്പെടുത്തുകയോ നിങ്ങളിലേക്കുള്ള എല്ലാ വാതിലുകളും അടക്കുകയോ ചെയ്യരുത്. ഇക്കാര്യത്തില്‍ പ്രൊഫഷണലുകളുടെ നിര്‍ദേശങ്ങള്‍ തേടുന്നതും ഗുണകരമായിരിക്കും. അവസാനമായി നമ്മള്‍ ആരും സമ്പൂര്‍ണരല്ലെന്നു കൂടി ഓര്‍ക്കുക. ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് കുറച്ചു കൂടി വിശാല മനസ്സുണ്ടാവുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News