തിരുവനന്തപുരം: ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരുഷ് മെഹറുജി. നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ഇറാനില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതാണ് എന്നും വലിയ ദുഖമെന്നും ദാരുഷ് മെഹറുജി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 20-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയാണ് കേരളം ദാരുഷ് മെഹറുജിയെ ആദരിച്ചത്.
ചലച്ചിത്രമേളകള്‍ ഒട്ടും അന്യമല്ലാത്ത സംവിധായകനാണ് ഇറാനിയന്‍ സംവിധായകന്‍ ദാരുഷ് മെഹറുജി. കേരള രാജ്യാന്തര മേളയ്ക്ക് എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെച്ചു.
ഇറാനില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നില്ല. മത തീവ്രവാദ ശക്തികളുടെ ഇടപെടലാണ് ഇതിന് പ്രധാന തടസം. ഇത്തരം സംഘടനകളുടെ ചിന്താഗതിയും നിലപാടും മാറണം. എഹ്കില്‍ മാത്രമേ ചലച്ചിത്രങ്ങള്‍ ഇറാനില്‍ പ്രദര്‍ശിപ്പിക്കാനാവൂ എന്നും ദാരുഷ് മെഹറുജി പറയുന്നു.
ചെറുപ്പകാലത്ത് അമേരിക്കന്‍ ചിത്രങ്ങള്‍ മാത്രമാണ് കണ്ട് നടന്നത്. അതിനിടെ കണ്ട ബൈസിക്കിള്‍ തീവ്‌സ് എന്ന ചലച്ചിത്രമാണ് സിനിമാ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും ദാരുഷ് മെഹറുജി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ബര്‍ഗ്മാന്‍, അന്റോണിയോ തുടങ്ങിയവരെ പിന്തുടരുന്ന വ്യക്തിയായിരുന്നു സ്ത്യജിത് റേ. അദ്ദേഹം നല്ല സുഹൃത്തതായിരുന്നു. ഇന്ത്യ എന്നും നല്ല ഓര്‍മ്മകളാണ് സമ്മാനിച്ചിട്ടുള്ളത്. ആരെങ്കിലും ക്ഷണിച്ചാല്‍ ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ദാരുഷ് മെഹറുജി വ്യക്തമാക്കി.
ഇറാനിയന്‍ ചലച്ചിത്ര രംഗത്ത് ന്യൂ വേവ്‌സിന് തുടക്കം കുറിച്ച സംവിധായകനാണ് ദാരുഷ് മെഹറുജി. ചലച്ചിത്രങ്ങളിലൂടെ വലിയ ആശയ വിപ്ലവങ്ങള്‍ക്കും ദാരുഷ് മെഹറുജി നേതൃത്വം നല്‍കി.
Get real time update about this post categories directly on your device, subscribe now.
Discussion about this post