പിണറായിവിജയന്‍ നയിക്കുന്ന സിപിഐഎം ജാഥ ജനുവരി 15ന് തുടങ്ങും; ജാഥ അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ

തിരുവനന്തപുരം: അഴിമതിയ്ക്കും വര്‍ഗീയതയ്ക്കും എതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജാഥ ജനുവരി 15 മുതല്‍ തുടങ്ങും. ഫെബ്രുവരി 14നാണ് ജാഥയുടെ സമാപനം. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ജാഥ നയിക്കും. കാസര്‍ഗോഡ് നിന്ന് തുടങ്ങുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

ആറ് പേരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. എംവി ഗോവിന്ദന്‍, കെജെ തോമസ്, പികെ സൈനബ എന്നിവരും എംപിമാരായ എംബി രാജേഷ്, എ സമ്പത്ത്, പികെ ബിജു എന്നിവര്‍ സ്ഥിരാംഗങ്ങള്‍ ആകും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രചരണം കൂടിയാകും. അഴിമതിയ്ക്കും വര്‍ഗീയതയ്ക്കുമെതിരെയാണ് ജാഥ. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News