ഗ്രീന്‍ ടീയും അധികമായാല്‍ നന്നല്ല; വന്ധ്യതക്കു കാരണമാകുമെന്ന് പുതിയ പഠനം

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഉത്തമമാണെന്നു കാലങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ്. ഇക്കാര്യം നിരവധി പഠനങ്ങളും ശരിവച്ചതാണ്. എന്നാല്‍, അധികമായാല്‍ ഗ്രീന്‍ ടീയും നല്ലതല്ലെന്നാണ് പുതിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അധികമായാല്‍ അമൃതും വിഷമാണെന്നു പറയുന്നത് ഗ്രീന്‍ടീയുടെ കാര്യത്തില്‍ ശരിയാണെന്നാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥിരമായുള്ള ഗ്രീന്‍ ടീ ഉപയോഗം വന്ധ്യതയ്ക്കു കാരണമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. മിതമായ അളവിലുള്ള ഗ്രീന്‍ ടീ മാത്രമേ ശരീരത്തിന് ഗുണകരമാകൂ എന്നും പഠനത്തില്‍ കണ്ടെത്തി. അളവില്‍ കൂടിയ ഗ്രീന്‍ടീ ഉപയോഗം സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യതയ്ക്കു മങ്ങലേല്‍പിക്കുമെന്നും ആയുസ് പതിനേഴു ശതമാനം കുറയ്ക്കുമെന്നാണ് പഠനസംഘത്തിന്റെ വിശദീകരണം.

ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ അണ്ഡോല്‍പാദനം കുറയ്ക്കുന്നതാണ് വന്ധ്യതയ്ക്കു കാരണമാകുന്നത്. അതേസമയം, ഗ്രീന്‍ ടീ പുരുഷന്‍മാരില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. കാന്‍സറിനും മസ്തിഷ്‌ക രോഗങ്ങള്‍ക്കും പ്രതിവിധിയാണ് ഗ്രീന്‍ ടീ എന്ന വിശ്വാസം തെറ്റല്ലെന്നും എന്നാല്‍ അതു കരുതി എപ്പോഴും ഗ്രീന്‍ ടീ കുടിക്കുന്നത് ഉത്തമമല്ലെന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. ഒരാള്‍ക്ക് എത്ര അളവില്‍ ഗ്രീന്‍ ടീ കുടിക്കാമെന്നതു വ്യക്തമാകാനായുള്ള പരീക്ഷണങ്ങളുടെ തിരക്കിലാണ് ഗവേഷകരിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News