അഞ്ചു ലക്ഷവും അമ്പതു പവനും കൊടുത്തു കല്യാണം വേണ്ട; തുറന്നു പറഞ്ഞ എഫ്ബിയില്‍ പോസ്റ്റിട്ട യുവതിക്ക് പിന്തുണപ്രവാഹം; നന്ദി പറഞ്ഞു രമ്യ രാമചന്ദ്രന്‍

തൃശൂര്‍: പറഞ്ഞുറപ്പിച്ച വിവാഹം നടക്കണമെങ്കില്‍ അഞ്ചു ലക്ഷം രൂപയും അമ്പതു പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞപ്പോള്‍ രമ്യ രാമചന്ദ്രന്‍ എന്ന തൃശൂര്‍ക്കാരിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പണം നല്‍കി ഒരു കല്യാണത്തിന് തയാറല്ലാതിരുന്ന രമ്യ ചങ്കുറപ്പോടെ പ്രഖ്യാപിച്ചു. തനിക്കീ വിവാഹം വേണ്ട. തീര്‍ന്നില്ല, ഇക്കാര്യം തുറന്നുപറഞ്ഞു താന്‍ വിവാഹത്തില്‍നിന്നു പിന്‍വാങ്ങിയതായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

താന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയതായും കാരണവും കാട്ടി ഡിസംബര്‍ മൂന്നിന് ഇട്ട പോസ്റ്റ് പോസ്റ്റ് വൈറലാവുകയും കാര്യം ചര്‍ച്ചയാവുകയും ചെയ്തതോടെ നിരവധി പേരാണ് രമ്യയുടെ നിലപാടിനെ പിന്തുണച്ചെത്തിയത്. ഇവര്‍ക്കു നന്ദി പറഞ്ഞുകൊണ്ടു രണ്ടു ദിവസം മുമ്പു രമ്യ വീണ്ടും ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി. രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചുവടെ.

കൂട്ടുകാരെ, വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്ക്ക് ഒരറിയിപ്പ് . നിശ്ചയത്തിനു മുന്പ് വരെ എന്നെ മാത്രം മതിയെന്നു പ…

Posted by Remya Ramachandran on Wednesday, 2 December 2015

Dear friends , Thanks for your huge support . I’m overwhelmed . I juz wanted to let my circle know about…

Posted by Remya Ramachandran on Saturday, 5 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News