പണത്തിന് മീതെ ബിജെപിയും പറക്കില്ല; വ്യവസായികളില്‍നിന്ന് സംഭാവനയായി വാങ്ങിയത് 437 കോടി രൂപ; സ്രോതസ് വെളിപ്പെടുത്താതെ കോണ്‍ഗ്രസ്; ഇടതുപക്ഷത്തിന്റെ വരുമാനം അംഗത്വ ഫീസിനത്തില്‍

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് സംഭാവന ലഭിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ ബിജെപിയും എന്‍സിപിയും. ആദിത്യ ബിര്‍ള ഗ്രൂപ്പ് ബിജെപിക്ക് 117.3 കോടി രൂപ സംഭാവന നല്‍കി. പാര്‍ട്ടിക്ക് ലഭിച്ച 138 കോടി രൂപ സംഭാവനയുടെ സ്രോതസ് വെളിപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാക്കുന്നു.

2014-15 സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ ഇലക്ഷന്‍ കമ്മീഷന്റെ പക്കലുള്ള കണക്കുകളാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ടത്. വിവിധ കോര്‍പ്പറേറ്റ് ഭീമന്‍മാരില്‍ നിന്ന് 437.3 കോടി രൂപയുടെ സംഭാവനയാണ് ബിജെപിക്ക് ലഭിച്ചത്. ഭാരതി ഗ്രൂപ്പ് 132 കോടി രൂപയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 117.3 കോടി രൂപയും സംഭാവനയായി നല്‍കി.

കോര്‍പ്പറേറ്റ് സംഭാവന ഇനത്തില്‍ 117ശതമാനത്തിന്റെ വര്‍ധവാണ് എന്‍സിപിക്ക് ഉണ്ടായത്. 2013-14 വര്‍ഷത്തില്‍ സംഭാവന തുക ഇനത്തില്‍ 14 കോടി രൂപ ആയിരുന്നത് ഇക്കഴിഞ്ഞ വര്‍ഷം 38 കോടി രൂപയായി വര്‍ധിച്ചു.

പാര്‍ട്ടിക്ക് സംഭാവന നല്‍കിയ കോര്‍പ്പറേറ്റുകളുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തു. 137 ശതമാനത്തിന്റെ വര്‍ധനവില്‍ 59 കോടി രൂപ ആയിരുന്നത് ഇക്കഴിഞ്ഞ വര്‍ഷം 141.4 കോടി രൂപയായി കോണ്‍ഗ്രസില്‍ വര്‍ധിച്ചു. സംഭാവന ആയി ലഭിച്ച 138 കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്താനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ തുക സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി സിപിഎമ്മും സിപിഐയുമാണ്. ജനങ്ങള്‍ നല്‍കിയ പിരിവും, അംഗത്വ – വരിസംഖ്യ ഇനത്തില്‍ ലഭിച്ച തുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ് എന്നും ഇലക്ഷന്‍ കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

2013- 14 വര്‍ഷത്തില്‍ 2കോടി രൂപയുടെ സംഭാവനയാണ് സിപിഐഎമ്മിന് ലഭിച്ചത്. ഇക്കഴിഞ്ഞ വര്‍ഷം 3.4 കോടിയാണ് സിപിഐഎമ്മിന് ലഭിച്ചത്. 1.2 കോടി ആയിരുന്ന സിപിഐക്ക് 2014-15ല്‍ 9ശതമാനം വര്‍ധനവില്‍ 1.3 കോടി രൂപയാണ് മാത്രമാണ് സംഭാവന തുകയായി ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News