അഴിമതിക്ക് വളമാകുന്നതു പ്രതികരിക്കാനുള്ള ഭയമെന്ന് ജേക്കബ്ബ് തോമസ്; സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്‌നം കാണാമെന്നും ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അന്താരാഷട്ര അഴിമതി വിരുദ്ധദിനത്തില്‍ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ഊര്‍ജം പകരുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഡോ.ജേക്കബ്ബ് തോമസ് ഐപിഎസ്. അധികാരമാണ് അഴിമതിക്ക് കാരണമാകുന്നതെങ്കിലും അതിന് വളം വച്ചു കൊടുക്കുന്നത് നമ്മുടെ ഭയമാണെന്ന് ജേക്കബ്ബ് തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതുകൊണ്ട് അഴിമതിക്കെതിരെ പ്രതികരിക്കണമെന്നാണ് ജേക്കബ്ബ് തോമസ് പോസ്റ്റിലൂടെ പറയാതെ പറയുന്നത്. ഈ അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലി നാടിനെ നമുക്ക് സ്വപ്‌നം കാണാമെന്നും ജേക്കബ്ബ് തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News