മുല്ലപ്പെരിയാറിലെ ഒരു സ്പില്‍വേ ഷട്ടര്‍ അടച്ചു; നീരൊഴുക്കില്‍ കുറവ്; ജലനിരപ്പ് 141.7 അടിയില്‍ തുടരുന്നു

മുല്ലപ്പെരിയാര്‍: അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന മൂന്നു സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്‌നാട് അടച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ഷട്ടര്‍ അടയ്ക്കാന്‍ കാരണം. അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റമൊന്നുമില്ല. ജലനിരപ്പ് 141.7 അടിയില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് എട്ട് സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണ്ണം വീണ്ടും തുറന്നത്. തിങ്കളാഴ്ച രാത്രിയോടെ തുറന്ന ഷട്ടറുകള്‍ ഇന്നലെ രാവിലെ അടച്ചിരുന്നു. പിന്നീട് നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് മൂന്നു ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.

അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താന്‍ കേരളവും തമിഴ്‌നാടും തല്‍കാലിക ധാരണയായിട്ടുണ്ട്. ഇന്നലെ തേനി ജില്ലാ കലക്ടറും ഇടുക്കി ജില്ലാ കലക്ടറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് അണക്കെട്ടിലെ ജലനിരപ്പ് 141 അടിയാക്കി നിജപ്പെടുത്താന്‍ തീരുമാനമായത്. ജലനിരപ്പ് 140 അടിയാക്കി കുറയ്ക്കാമെന്ന് വാക്കാല്‍ ഉറപ്പു നല്‍കിയ ശേഷമാണ് 141 അടിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News