റാണി മുഖര്‍ജി അമ്മയായി; പെണ്‍കുഞ്ഞിന് പേരിട്ടു; അദിര

മുംബൈ: ബോളിവുഡ് നടി റാണി മുഖര്‍ജി അമ്മയായി. ഇന്നു രാവിലെയാണ് റാണി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പരിണീതി ചോപ്രയാണ് റാണി അമ്മയായ വിവരം ലോകത്തെ അറിയിച്ചത്. അതൊരു പെണ്‍കുഞ്ഞാണ് എന്നായിരുന്നു പരിണീതിയുടെ ട്വീറ്റ്. വളരെയധികം സന്തോഷം തോന്നുന്നതായും പെണ്‍കുഞ്ഞിന് അദിര എന്നു പേരിട്ടതായും പരിണീതി ട്വീറ്റില്‍ വ്യക്തമാക്കി.

സെപ്തംബര്‍ മാസത്തോടെയാണ് റാണി മുഖര്‍ജി അമ്മയാകാന്‍ പോകുകയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. സഹോദരഭാര്യ ജ്യോതി മുഖര്‍ജി തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതും. ജൂലൈ അവസാനത്തോടെ താരത്തെ പുറത്തൊന്നും കണ്ടിരുന്നില്ല. പൊതുപരിപാടികളില്‍ നിന്നും റാണി മുഖര്‍ജി വിട്ടുനിന്നിരുന്നു. ഇതോടെയാണ് റാണി അമ്മയാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here