ദേശീയ സ്‌കൂള്‍ മീറ്റിന് കേരളം വേദിയാകില്ല; നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും; തീരുമാനം മന്ത്രിഭാ യോഗത്തില്‍

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ മീറ്റ് നടത്തിപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ മീറ്റ് ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. എസ്എസ്എല്‍സി പരീക്ഷയും തെരഞ്ഞെടുപ്പും അടുത്തു വരുകയാണ്. അതിനാല്‍, സ്‌കൂള്‍ ഗെയിംസ് നടത്താനാവില്ലെന്നാണ് കേന്ദ്രത്തെ അറിയിക്കുക. നേരത്തെ ദേശീയ മീറ്റ് ഏറ്റെടുത്ത് നടത്താന്‍ സമ്മതം അറിയിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രംഗത്ത് എത്തിയിരുന്നു. കായിമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുത്ത യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുകയും ചെയ്തു. ശുപാര്‍ശ മന്ത്രിസഭയ്ക്ക് വിടാന്‍ അന്നു തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News