ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും മഴ. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയാണ് വീണ്ടും ശക്തമായ മഴ പെയ്തത്. ചെന്നൈ അടക്കം തീരമേഖലയില്‍ പലയിടത്തും പകലും മഴ തുടരുകയാണ്. ഇന്നു ചെന്നൈയിലും തിരുവള്ളൂരും കാഞ്ചീപുരത്തും ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് വീണ്ടും മഴയ്്ക്കു കാരണമായത്.
വീണ്ടും മഴ പെയ്ത സാഹചര്യത്തില്‍ ചില ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു. സാധാരണ നിലയിലേക്കു നഗരം മാറുന്നുണ്ടെങ്കിലും മഴ പെയ്യുന്നത് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായിട്ടുണ്ട്. ഐടി കമ്പനികള്‍ ജീവനക്കാരോട് വീട്ടില്‍നിന്നുതന്നെ ജോലി തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കന്യാകുമാരി, തഞ്ചാവൂര്‍, തൂത്തുക്കുടി, നാഗപട്ടണം, തിരുവാരൂര്‍, കടലൂര്‍, തിരുനെല്‍വേലി ജില്ലകളിലും മഴ പെയ്യുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post