രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമന്ന് മുന്‍ കേന്ദ്രമന്ത്രി വി നാരായണസ്വാമി; ഷൂ അഴിച്ചപ്പോള്‍ തന്റെ ചെരുപ്പ് ഊരി നല്‍കിയതാണെന്നു നാരായണസ്വാമി

പുതുച്ചേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി. പ്രളയക്കെടുതിയിലായ പുതുച്ചേരി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഇടാനുള്ള ചെരുപ്പു ചുമക്കുന്നതു വീഡിയോയില്‍ പതിഞ്ഞത്. രാഹുല്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തിയപ്പോള്‍ വെള്ളത്തില്‍ ചവിട്ടാന്‍ സമയം ഷൂ അഴിച്ചപ്പോള്‍ ഇടാന്‍ തന്റെ ചെരുപ്പ് അഴിച്ചു നല്‍കുകയായിരുന്നെന്നു പിന്നീട് നാരായണ സ്വാമി പ്രതികരിച്ചു.

ഷൂ അഴിച്ചു നില്‍ക്കുന്ന രാഹുലിന് തന്റെ കൈയില്‍ പിടിച്ചിരിക്കുന്ന ചെരുപ്പു നാരായണ സ്വാമി നല്‍കുന്നതാണ് ഇന്നു ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രം. കോണ്‍ഗ്രസില്‍ ചെരുപ്പു ചുമപ്പിക്കുന്ന സംസ്‌കാരമില്ലെന്നും സന്ദര്‍ശനത്തിലുടനീളം രാഹുല്‍തന്നെയാണ് അഴിച്ച ഷൂസ് പിടിച്ചതെന്നും ചിത്രം വിവാദമായപ്പോള്‍ നാരായണസ്വാമി പ്രതികരിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരില്‍ ആരോഗ്യം, പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലകളുള്ള സഹമന്ത്രിയായിരുന്നു അറുപത്തൊന്നുകാരനായ നാരായണസ്വാമി. ഇന്നലെയാണ് പ്രളയക്കെടുതിയിലായ ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News