ചെന്നൈ: മലയാളത്തില്‍ തുടങ്ങി തമിഴകത്തു വെന്നിക്കൊടി പാറിച്ച നയന്‍താര തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. വിക്രമിനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ മൂന്നു കോടി രൂപയ്ക്കാണ് നടി കരാറായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു കോടിക്കു മുകളില്‍ നയന്‍സ് പ്രതിഫലം വാങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മാരീശന്‍ എന്നായിരിക്കും വിക്രം-നയന്‍സ് ചിത്രത്തിന്റെ പേര് എന്നാണ് സൂചന. തൃഷ, അനുഷ്‌ക ഷെട്ടി, ശ്രുതി ഹാസന്‍ എന്നിവരെ കടത്തിവെട്ടിയാണ് മൂന്നു കോടി രൂപ തന്റെ പ്രതിഫലമാക്കി നയന്‍സ് ഉയര്‍ത്തിയിരിക്കുന്നത്. തൃഷയ്ക്കും അനുഷ്‌കയ്ക്കും ഒന്നരക്കോടി രൂപയാണ് പ്രതിഫലം. ശ്രുതി ഹാസന് രണ്ടു കോടിയും. തമിഴില്‍ പ്രതിഫലത്തിനായി വാശി പിടിക്കുമെങ്കിലും മലയാളത്തില്‍ നയന്‍സ് ഇത്രയധികം പണം വാങ്ങുന്നില്ല. മലയാളത്തോടുള്ള ഇഷ്ടം കാരണമാണ് ഇതെന്നു നടി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴില്‍ വാങ്ങുന്ന തുകയുടെ പകുതി മാത്രമാണ് നയന്‍സ് മലയാളത്തില്‍ വാങ്ങുന്നത്.
സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ചിത്രത്തിലും നയന്‍സ് കരാറായിട്ടുണ്ട്. അടുത്തമാസം ചിത്രീകരണം ആരംഭിക്കും. ദേശീയ അവാര്‍ഡ് ജേതാവായ സര്‍ഗുണം നിര്‍മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ അസിസ്റ്റ്ന്റായിരുന്ന ദാസ് രാമസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കില്‍ വെങ്കടേഷിനൊപ്പവും നയന്‍സിന്റെ ചിത്രം ചിത്രീകരണത്തിനു തയാറായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here