നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് മാവോയിസ്റ്റ് പിടിയില്‍. നെടുങ്കണ്ടം ശാന്തന്‍പാറ മൈലാടുംപാറയിലെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സിദ്ധാര്‍ഥ് മുണ്ടെയാണ് പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി എസ്റ്റേറ്റില്‍ താമസിച്ചു വരികയായിരുന്നു സിദ്ധാര്‍ഥ് മുണ്ടെ.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ കുറേക്കാലയമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. പശ്ചിമബംഗാളിലെ മിഡ്‌നാപുര്‍ സ്വദേശിയായിരുന്നു.