ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന നാലാം ടെസ്റ്റിനിടെയാണ് മാച്ച് ഒഫീഷ്യലുകള്‍ ധവാന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം രേഖപ്പെടുത്തിയത്. മാച്ച് ഒഫീഷ്യലുകള്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് റിപ്പോര്‍ട്ടു നല്‍കി. ഇതനുസരിച്ച് ധവാന്റെ ബൗളിംഗ് ആക്ഷന്‍ ഇനിമുതല്‍ ഐസിസി നിരീക്ഷിച്ചു കൊണ്ടിരിക്കും. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ധവാന്റെ ബൗളിംഗ് ആക്ഷന്‍ രപരിശോധിക്കപ്പെടും. തുടര്‍ച്ചയായി 14 ദിവസമാണ് പരിശോധിക്കുക. ഫലം വരുന്നതു വരെ ധവാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതിന് വിലക്കുണ്ടായിരിക്കില്ല.