ഐഫോണില്‍ ഇനി ബാറ്ററി തീരുമെന്ന പേടി വേണ്ട; 25 മണിക്കൂര്‍ വരെ ചാര്‍ജ് കൂടുതല്‍ നിലനിര്‍ത്തുന്ന ബാറ്ററി പായ്ക്ക് വിപണിയില്‍

ഏതൊരു സ്മാര്‍ട്‌ഫോണായാലും ഏറ്റവും വലിയ പ്രശ്‌നമാകുന്നത് ബാറ്ററി ചാര്‍ജ് തീരുന്നതിലാണ്. അത് ഐഫോണായാലും അങ്ങനെത്തന്നെ. എന്നാല്‍, ഈ പ്രശ്‌നം നേരിടുന്ന ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ ബാറ്ററി പായ്ക്ക് വിപണിയില്‍ എത്തിയിരിക്കുകയാണ്. ബാറ്ററി ചാര്‍ജ് ഇരുപത്തഞ്ചു മണിക്കൂര്‍ വരെ കൂടുതല്‍ നിലനിര്‍ത്തുന്ന തരത്തിലാണ് ഈ ബാറ്ററി പായ്ക്ക് പ്രവര്‍ത്തിക്കുന്നത്.

ഫോണിന്റെ പിന്നില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് പുതിയ ബാറ്ററി പായ്ക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി പായ്ക്കിലുള്ള ബാറ്ററിയും സ്വാഭാവികമായി ചാര്‍ജാകും. ഫോണിന്റെ ചാര്‍ജ് തീരുമ്പോള്‍ ബാറ്ററി പായ്ക്കിലെ ചാര്‍ജില്‍നിന്നു ഫോണ്‍ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ സംഭരിച്ചുവച്ചിരിക്കുന്ന ചാര്‍ജ് ഉപയോഗിച്ചു ഫോണ്‍ ഇരുപത്തഞ്ചു മണിക്കൂര്‍വരെയും പതിനെട്ടു മണിക്കൂര്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും.

ബാറ്ററി പായ്ക്കിലെ ബാക്കിയുള്ള ചാര്‍ജ് ലോക്ക് സ്‌ക്രീനിലും നോട്ടിഫിക്കേഷന്‍ സെന്ററിലും കാണാന്‍ കഴിയും. ഇതുവഴി ബാറ്ററി എത്ര സമയം വരെ പ്രവര്‍ത്തിക്കും എന്നു മനസിലാക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News