കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ഉമ്മന്‍ചാണ്ടി ദില്ലിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച;ഏഴു മന്ത്രിമാരും തലസ്ഥാനത്ത്

ദില്ലി: വിവിധ പ്രശ്‌നങ്ങളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഏഴു മന്ത്രിമാരും ദില്ലിയിലെത്തി. ഇന്നു പ്രധാനമന്ത്രിയും വിവിധ കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തും. റെയില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു.

സാധാരണയായി റെയില്‍ ബജറ്റ് കഴിഞ്ഞാണ് കേരളം ആവശ്യങ്ങള്‍ ഉന്നയിക്കാറെന്ന പതിവു പരാതി ഒഴിവാക്കാനാണ് ഇന്നലെ യോഗം ചേര്‍ന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഇന്നു റെയില്‍ മന്ത്രി സുരേഷ് പ്രഭുവിനെ അറിയിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്ര ജലവിഭവ വകുപ്പു മന്ത്രിയെക്കണ്ടും സഹായം അഭ്യര്‍ഥിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലി സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. റബര്‍ വില സ്ഥിരത ഫണ്ടിലേക്കു കേന്ദ്ര സഹായം ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel