ബിജു രാധാകൃഷ്ണന്‍ ഇന്നു വീണ്ടും സോളാര്‍ കമ്മീഷനു മുന്നില്‍; വിവാദ സിഡി ഹാജരാക്കിയേക്കില്ല

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ കേസിലെ പ്രധാനപ്രതി ബിജു രാധാകൃഷ്ണന്‍ ഇന്നു ഹാജരാകും. കഴിഞ്ഞതവണ സിറ്റിംഗില്‍ മുഖ്യമന്ത്രിക്കടക്കം എതിരേ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ തെളിവായ സിഡി ബിജു രാധാകൃഷ്ണന്‍ ഇന്നു ഹാജരാക്കിയേക്കില്ലെന്നാണ് സൂചന. സിഡി ഇന്നു ഹാജരാക്കാനായിരുന്നു കമ്മീഷന്റെ നിര്‍ദേശം.

കഴിഞ്ഞ സിറ്റിംഗിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കു സരിത എസ് നായരുമായി ലൈംഗികബന്ധമുണ്ടായിരുന്നു എന്നതിനു തെളിവായി തന്റെ കൈയില്‍ സിഡിയുണ്ടെന്നു ബിജു പറഞ്ഞത്. സിഡി മറ്റൊരാളുടെ കൈവശമാണെന്നും ഇന്നു ഹാജരാക്കാനാവില്ലെന്നുമായിരിക്കും ബിജു കമ്മീഷനില്‍ പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here