തിരുപ്പതിയില്‍ ഗോ പൂജ സേവ ആരംഭിച്ചു; തിരുമല ദേവസ്ഥാനത്തിന്റെ തീരുമാനം സംസ്ഥാന വ്യാപകമായി ഗോ പൂജ നടത്താനുള്ള നിര്‍ദേശം

തിരുമല: ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രമായ തിരുമല തിരുപ്പതിയില്‍ ഗോ പൂജ ആരംഭിച്ചു. ഗോക്കളെ ആരാധിക്കാന്‍ താല്‍പര്യമുള്ള താല്‍പര്യമുള്ള വിശ്വാസികള്‍ക്കു വേണ്ടിയാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ അലിപിരിയില്‍ ഗോ പൂജയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. തെലുങ്കു സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോ പൂജ നിര്‍ബന്ധമാക്കാന്‍ ഹിന്ദു ധര്‍മ പ്രചാരണ പരിഷത്ത് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നടപടി.

ആദ്യമായാണ് തിരുമലയില്‍ ഗോപൂജ നടത്തുന്നത്. നേരത്തേ, ഗോക്കളെ സംരക്ഷിക്കാനായി ശ്രീ വെങ്കടേശ്വര ഗോ സംരക്ഷണ ട്രസ്റ്റ് ടിടിഡി തുറന്നിരുന്നു. മുമ്പു ടിടിഡിയുടെ ഗോശാലയിലാണ് വിശ്വാസികള്‍ ഗോപൂജ നടത്തിയിരുന്നത്. ഇപ്പോള്‍ അലിപിരിയില്‍ മൂന്നേക്കറിലാണ് അമ്പതു ഗോക്കളെ സംരക്ഷിച്ചുകൊണ്ടു പൂജയ്ക്കു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News