ശങ്കര്‍ മഹാദേവന്റെ നില മെച്ചപ്പെടുന്നു; സ്‌നേഹവും കരുതലും പകര്‍ന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഗായകന്റെ ട്വീറ്റ്

ദില്ലി: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ ശങ്കര്‍ മഹാദേവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഞായറാഴ്ചയാണ് ശങ്കര്‍ മഹാദേവനെ നെഞ്ചുവേദനയെത്തുടര്‍ന്നുദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 48 വയസുകാരനായ ശങ്കര്‍ മഹാദേവനെ അന്നുതന്നെ ആഞ്ജിയോപ്ലാസ്്റ്റി ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മകന്‍ സിദ്ദാര്‍ഥ് മാധ്യമങ്ങളോടു പറഞ്ഞു. ആശുപത്രി വിട്ടാലുടന്‍ അദ്ദേഹം മുംബൈയിലേക്കു മടങ്ങും. ആരോഗ്യസ്ഥിതി പരിഗണിച്ച് രാജ്‌കോട്ടിലും മുംബൈയിലും നടത്താനിരുന്ന സംഗീതപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. താന്‍ ആശുപത്രിയിലാണെന്നറിഞ്ഞു സ്‌നേഹവും പ്രാര്‍ഥനയും പകര്‍ന്ന സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നതായി ശങ്കര്‍ മഹാദേവന്‍ ട്വീറ്റും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News