ചെന്നൈ ആശ്വാസനിധിയില്‍ സഹകരിച്ചവരെ അഭിവാദ്യം ചെയ്തു പിണറായി വിജയന്‍; ചെന്നൈ ദുരിതാശ്വാസത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണം

തിരുവനന്തപുരം: ചെന്നൈയിലെ പ്രളയ ദുരിതാശ്വാസത്തിനായി സിപിഐഎം നടത്തിയ ഫണ്ട് ശേഖരണത്തില്‍ സഹകരിച്ച എല്ലാ സുമനസുകളെയും അഭിവാദ്യം ചെയ്തു പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നിരവധി മലയാളികളുള്ള ചെന്നൈയില്‍ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ കുറേക്കൂടി കാര്യക്ഷമമാക്കണമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണ് ചെന്നയിലുണ്ടായത്. ആയിരങ്ങളുടെ ജീവിത സമ്പാദ്യമാകെ നഷ്ടപ്പെട്ടു. പാവങ്ങളെന്നോ സമ്പന്നരെന്നോ ഉള്ള ഭേദമുണ്ടായില്ല. ആ സന്ദര്‍ഭത്തില്‍ ദുരന്തത്തില്‍പെട്ടവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അതാണ് സിപിഐഎം ഏറ്റെടുത്തിരിക്കുന്നതെന്നും പിണറായി പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനുള്ള സിപിഐ എം ഫണ്ട് ശേഖരണത്തില്‍ സഹകരിച്ച സുമനസ്സുകളെ അഭിവാദ്യം ചെയ…

Posted by Pinarayi Vijayan on Wednesday, 9 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here