ഓണ്‍ലൈന്‍ പെണ്‍വാണിഭം; ജോഷിയും ജോയ്‌സും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് യുവതിയുടെ മൊഴി; ജോയ്‌സിനെതിരെ ബലാല്‍സംഗത്തിന് കേസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതികളായ ജോഷിക്കും ജോയ്‌സിനുമെതിരെ കൂടുതല്‍ തെളിവുകള്‍. ഇരകളായ പെണ്‍കുട്ടികളില്‍ നിന്ന് ജോഷിയും ജോയ്‌സും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി മൊഴി. പീഡനത്തിനിരയായ യുവതിയാണ് ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കിയത്. കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടികളില്‍ നിന്നും ഇരുവരും പണം തട്ടിയിരുന്നത്. ജോയ്‌സ് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോയ്‌സിനെതിരെ ബലാല്‍സംഗത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് ജോയ്‌സിനെ ബംഗലൂരുവില്‍ നിന്നും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം അറസ്റ്റു ചെയ്തത്. പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ജോയ്‌സാണെന്ന് പൊലീസിന് തെളിവു ലഭിച്ചിരുന്നു. കേസിലെ മുഖ്യപ്രതി ജോഷി നേരത്തെ പിടിയിലായിരുന്നു. ജോഷിയുടെ മകനാണ് ജോയ്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News