ഫോണായും പവര്‍ബാങ്കായും ഉപയോഗിക്കാം ഓകിടെല്ലിന്റെ ഫോണ്‍; ബാറ്ററി 10,000 എംഎഎച്ച്; വില 16,000 രൂപ

ഫോണിന് ബാറ്ററി ലൈഫ് കിട്ടുന്നില്ലെന്നും നെറ്റ് ഉപയോഗിക്കുന്നതോടെ ബാറ്ററി പെട്ടെന്നു തീര്‍ന്നു പോകുന്നെന്നും പരാതി പറയുന്നവരോട്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത. ലോകത്ത് ഇന്നുവരെ ഒരു മൊബൈല്‍ കമ്പനിയും എത്തിച്ചിട്ടില്ലാത്ത അത്രയും ബാറ്ററി കരുത്തില്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ വരുന്നു. 10,000 എംഎഎച്ച് ബാറ്ററി കരുത്തിലാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നത്. ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഓകിടെല്‍ ആണ് ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ ഈ ഫോണിന്റെ പണിപ്പുരയിലായിരുന്നു ഓകിടെല്‍. 239 ഡോളര്‍ അഥവാ ഏകദേശം 16,000 രൂപയായിരിക്കും ഫോണിന്റെ വില.

ഓകിടെല്‍ കെ 10000 എന്നാണ് ഫോണിന്റെ പേര്. ഓകിടെല്‍ കെ 10000 ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.1 വേര്‍ഷന്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം ഡ്യുവല്‍ സ്റ്റാന്‍ഡ് ബൈയില്‍ 4ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണ് ഓകിടെല്‍ കെ 10000. മൈക്രോ സിം ആണ് സപ്പോര്‍ട്ട് ചെയ്യുന്നത്. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 1 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് MT6735 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 2 ജിബി റാം ഉണ്ട്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡു വഴി 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം.

8 മെഗാപിക്‌സല്‍ പിന്‍കാമറയില്‍ ഓട്ടോഫോക്കസ് ഉണ്ട്. 2 മെഗാപിക്‌സല്‍ മാത്രമാണ് ഫ്രണ്ട് കാമറ. എച്ച്ഡി റെക്കോര്‍ഡിംഗ്, ഫേസ് ഡിറ്റക്ഷന്‍, ഫേസ് ബ്യൂട്ടി, പനോരമ ഷോട്ട് എന്നീ പ്രത്യേകതകള്‍ പിന്‍കാമറയ്ക്കുണ്ട്. ഷേക്ക് ആവാത്ത ആന്റി ഷേക് സാങ്കേതികവിദ്യയും ഫോണിന്റെ കാമറയിലുണ്ട്. ജിപിആര്‍എസ്, എഡ്ജ് ജിപിഎസ്, 3ജി, മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റികളും ഉണ്ട്. ഇതിനെല്ലാം പുറമേ മറ്റൊരു പ്രത്യേകതയുണ്ട് ഓകിടെല്ലിന്. റിവേഴ്‌സ് ചാര്‍ജിംഗ് ഉണ്ടെന്നതാണ് ഇത്. അതായത് ഫോണ്‍ ഒരു പവര്‍ ബാങ്കായും ഉപയോഗിക്കാം എന്നര്‍ത്ഥം. മൂന്ന് ഐഫോണ്‍ 6എസ് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

കെ10000 ഇപ്പോള്‍ ഓണ്‍ലൈനായി പ്രീ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ ബുക്കിംഗുകള്‍ക്ക് ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2,500 രൂപ കിഴിച്ച് 13,500 രൂപയ്ക്ക് തുടക്കത്തില്‍ ഫോണ്‍ ലഭിക്കും. ജനുവരി 21 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. നേരത്തെ ഇതേ കമ്പനി കെ 6000 എന്ന പേരില്‍ മറ്റൊരു ഫോണ്‍ പുറത്തിറക്കിയിരുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ 6000 എംഎഎച്ച് ബാറ്ററിയായിരുന്നു ഫോണിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News