വിവാഹനിശ്ചയത്തലേന്ന് സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു പിന്‍മാറിയ രമ്യ ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 2; വൈറലാകുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത

മുന്‍ ധാരണയില്ലാതെ വിവാഹനിശ്ചയത്തലേന്ന് അഞ്ചു ലക്ഷം രൂപയും അമ്പതു പവന്‍ സ്വര്‍ണവും സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു മലയാളി യുവതി പിന്മാറിയ വാര്‍ത്ത ഫേസ്ബുക്ക് ട്രെന്‍ഡിംഗില്‍ രണ്ടാമത്. തൃശൂര്‍ സ്വദേശി രമ്യ രാമചന്ദ്രന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയതായി കാട്ടി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം നല്‍കിയ വാര്‍ത്തയാണ് ഫേസ്ബുക്കില്‍ വൈറലായത്. ഈ മാസം മൂന്നിനാണ് സ്ത്രീധനം നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ താന്‍ വിവാഹത്തില്‍നിന്നു പിന്‍മാറുന്നതായി കാട്ടി രമ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

രമ്യയുടെ പോസ്റ്റ് തന്നെ ഫേസ്ബുക്കില്‍ വൈറലായിരുന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ സംഭവം ദേശീയ ശ്രദ്ധയും ആകര്‍ഷിച്ചു. തന്റേടത്തോടെ സ്ത്രീധനം നല്‍കാനില്ലെന്നു പ്രഖ്യാപിച്ച രമ്യയുടെ ചങ്കൂറ്റത്തിന് വന്‍ പിന്തുണയാണു ഫേസ്ബുക്കില്‍ ലഭിച്ചത്. ചെന്നൈ പ്രളയ ദുരിതാശ്വാസത്തിന് പത്തു കോടി രൂപ നല്‍കുന്നതായി നടന്‍ രജനീകാന്ത് പറഞ്ഞതാണ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയത്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് പോസ്റ്റ് ചെയ്ത മകളുടെ ചിത്രമാണ് ട്രെന്‍ഡിംഗില്‍ മൂന്നാമതെത്തിയത്.

trending

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News