ന്യൂയോര്‍ക്ക്: ലോകത്തെ മുസ്ലിം മതവിഭാഗത്തെ പിന്തുണച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.
‘പാരീസ് ആക്രമണ സംഭവത്തിനുശേഷം മുസ്ലീംകള്‍ അവഗണന നേരിടുകയാണ്. ഇതു പാടില്ല. അവരുടെ വികാരം മനസിലാകും. ജൂതന്‍ എന്ന നിലയില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ ചെറുക്കണമെന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്നത്.’ സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
‘മുസ്ലിംകള്‍ക്ക് ഫേസ്ബുക്കിലേക്ക് എപ്പോഴും സ്വാഗതം. അവര്‍ക്ക് ഇവിടെ സുരക്ഷിതമായ അന്തരീക്ഷമൊരുക്കും. അവരുടെ മൗലികാവശങ്ങള്‍ സംരക്ഷിക്കപ്പെടണ’മെന്നും സുക്കര്‍ബര്‍ഗ് പോസ്റ്റിലൂടെ പറഞ്ഞു. മുസ്ലിംകളെ യുഎസില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡോ ട്രംപിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം.
I want to add my voice in support of Muslims in our community and around the world.After the Paris attacks and hate…
Posted by Mark Zuckerberg on Wednesday, December 9, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post