ദീര്‍ഘ നേരത്തെ ഇരിപ്പും 9 മണിക്കൂര്‍ ഉറക്കവും മരണം നേരത്തെ വിളിച്ചു വരുത്തും

ഉറക്കവും ഇരിപ്പും നിങ്ങളുടെ കാലനാകുമെന്ന് പഠനം. 9 മണിക്കൂറില്‍ അധികം ഉറങ്ങുന്നതും പകല്‍ മുഴുവന്‍ മടിപിടിച്ച് ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നതും മരണം നേരത്തെ വിളിച്ചു വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നോണ്‍ പ്രോഫിറ്റ് സ്ഥാപനമായ സാക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്. 45 ആന്‍ഡ് അപ് സ്റ്റഡി എന്ന പേരിലാണ് പഠനങ്ങള്‍ നടത്തിയത്. അതായത് ഒരാള്‍ ദിവസേന ഉറങ്ങേണ്ട ശരാശരി മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതും പകല്‍ സമയങ്ങളില്‍ കൂടുതല്‍ സമയം ചടഞ്ഞു കൂടിയിരിക്കുന്നതും നിങ്ങളെ അകാലത്തില്‍ കൊല്ലുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം അനാരോഗ്യ പ്രവണതകള്‍ ഒന്നും ഇല്ലാത്ത ഒരാളേക്കാള്‍ ഇത്തരക്കാര്‍ക്ക് നാലിരട്ടി വരെ വേഗത്തില്‍ മരണം സംഭവിക്കാമെന്നാണ് പഠനം.

കൂടുതല്‍ സമയം ഇരിക്കുക എന്നാല്‍, ഗവേഷകര്‍ പറയുന്നത് ദിവസേന ഏഴു മണിക്കൂറില്‍ അധികമാണ്. ഒപ്പം വ്യായാമം കുറയുകയും ചെയ്യുന്നതോടെ ഇത്തരക്കാരെ തേടി മരണം വേഗം എത്തും. ഇരിപ്പും ഉറക്കവും ഒരുമിച്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് പഠനത്തില്‍ അന്വേഷിച്ചത്. വ്യായാമത്തിന്റെ കുറവ് ട്രിപ്പിള്‍ വാമി എന്ന അവസ്ഥയിലേക്ക് ആളുകളെ എത്തിക്കും. മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയേക്കാള്‍ മാരകമായി ആരോഗ്യത്തെ ബാധിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്ന രണ്ട് ഘടകങ്ങളാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ഗൗരവമായി കാണണം എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

2,30,000 പേരിലാണ് പഠനങ്ങള്‍ നടത്തിയത്. അമിതമായ മദ്യപാനം, പുകവലി, കുറഞ്ഞ ഭക്ഷണം, ശാരീരികമായി അധ്വാനം ഇല്ലാതെ ഇരിക്കല്‍ തുടങ്ങിയ ജീവിതരീതികളിലായിരുന്നു പഠനം. ഇതോടൊപ്പം കൂടുതല്‍ സമയം ഇരിക്കുന്നതും ഉറങ്ങുന്നതും പഠനവിധേയമാക്കി. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ഗവേഷകര്‍ കണ്ടെത്തി. പുകവലി, മദ്യപാനം, ഏഴു മണിക്കൂറിലും കുറവ് ഉറക്കം എന്നിവയും അകാലത്തില്‍ മരണം സംഭവിക്കുന്നതിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here