ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ മുന്നില്‍ നഗ്‌നയാണെങ്കില്‍ പോലും തനിക്ക് ഭയമില്ലെന്ന് ദീപികാ പദുക്കോണ്‍.
‘എന്റെ ഏറ്റവും ആത്മാര്‍ഥനായ സുഹൃത്താണ് രണ്‍വീര്‍. അദ്ദേഹത്തിന്റെ മുന്നില്‍ നഗ്‌നയാകാന്‍ പോലും എനിക്ക് ഭയമില്ല. അങ്ങനെ നിന്നാല്‍ പോലും അദ്ദേഹം എന്നെ ഉപദ്രവിക്കില്ലെന്നും അപമാനിക്കില്ലെന്നും ഉറപ്പുണ്ട്. അങ്ങനെയുള്ള പരസ്പര വിശ്വാസവും ബന്ധവുമാണ് ഞങ്ങള്‍ തമ്മിലുള്ളത് ‘ ദീപിക ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ആത്മാവിനെ പോലും തുറന്നു കാട്ടാന്‍ കഴിയുന്ന തരം വിശ്വസ്തനാണ് രണ്‍വീര്‍ സിംഗ്. അതാണ് താന്‍ അദ്ദേഹത്തെ സ്‌നേഹിക്കാനും ബഹുമാനിക്കാനും കാരണമെന്നും താരം വ്യക്തമാക്കി. പ്രണയം ഏറെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. കാമുകനുമൊത്തുള്ള ഡിന്നര്‍, പൂക്കള്‍ തുടങ്ങിയവയെല്ലാം താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും എന്നാല്‍ അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും രണ്‍വീര്‍ വ്യക്തമാക്കി. രണ്‍വീറാണോ രണ്‍ബീറാണോ തനിക്ക് ചേര്‍ന്ന ജോഡി എന്നത് അപ്രസ്തമായ ചോദ്യമാണെന്നും ഇരുവരും തമ്മിലുള്ളത് വ്യത്യസ്ത രീതികളായതിനാല്‍ താരതമ്യം അപ്രാപ്യമാണെന്നും ദീപിക പറയുന്നു.
ദീപിക പദുക്കോണ്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബജിരാവോ മസ്താനി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here