മുംബൈ: ബോളിവുഡ് താരം ജിയ ഖാന്റെ മരണത്തില്‍ കാമുകന്‍ സൂരജ് പഞ്ചോളിക്കെതിരെ സിബിഐ കുറ്റപത്രം. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ജിയ ഗര്‍ഭച്ഛിദ്രം ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂരജിന്റെ പിന്തുണയോടെയാണ് ജിയ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും ഇതുണ്ടാക്കിയ മാനസിക സമ്മര്‍ദ്ദമാണ് ജിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നാലാഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് ജിയ അക്കാര്യം സൂരജിനെ അറിയിക്കുന്നത്. പിന്നീട് ഇരുവരും ഗൈനക്കോളജിസ്റ്റിനെ കണ്ട് മരുന്നു വാങ്ങി കഴിച്ചെങ്കിലും ജിയക്ക് രക്തസ്രാവമുണ്ടാവുകയായിരുന്നു. അവശയായ ജിയ പഞ്ചോളിയെ വിളിച്ചെങ്കിലും ഇയാള്‍ സമയത്ത് ജിയയെ ആശുപത്രിയിലെത്തിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രം നടന്നെങ്കിലും ഭ്രൂണം ഉള്ളില്‍ കിടന്നതാണ് രക്തസ്രാവമുണ്ടാക്കിയത്. ജിയയെ അവശനിലയില്‍ ആശുപത്രിയിലാക്കിയാല്‍ സംഭവം പുറത്തറിയുമെന്ന് സൂരജ് ഭയപ്പെട്ടിരുന്നു. അതുകൊണ്ട് ആശുപത്രിയിലാക്കാതെ സൂരജ് തന്നെ ഭ്രൂണം പുറത്തെടുത്ത് ടോയ്‌ലറ്റില്‍ നിക്ഷേപിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീട് സൂരജ് ജിയയുമായുള്ള ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷമാണ് ജിയയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസിന്റെ നിലവിലെ അവസ്ഥയെപ്പറ്റി സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് സിബിഐ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post