ചെന്നൈ: കോടികള്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികള്‍ ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങളും കോടിയും നല്‍കി മാതൃകയായിരുന്നു. എന്നാല്‍, ഇവിടെയിതാ അവര്‍ക്കും ഒരു മാതൃകയായി ഒരു സംഘം. ഇവര്‍ സെലിബ്രിറ്റിയും സമൂഹം നിലയും വിലയും കല്‍പിക്കുന്നവരുമല്ല. മഹാരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ള ഒരുസംഘം ലൈംഗികത്തൊഴിലാളികള്‍ ചെന്നൈയില്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത് ഒരുലക്ഷം രൂപയാണ്. ഒരുദിവസം രണ്ടു നേരം പട്ടിണി കിടന്നാണ് 2000 ലൈംഗികത്തൊഴിലാളികള്‍ പണം സ്വരൂപിച്ചു നല്‍കിയത്. മര്യാദകെട്ട തങ്ങളുടെ കക്ഷികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന അക്രമത്തെയും ആരോഗ്യപ്രശ്‌നങ്ങളും അവഗണിച്ചാണ് ദുരിതാശ്വാസത്തിന് ലൈംഗികത്തൊഴിലാളികള്‍ പണം നല്‍കിയത്.
ഒരുദിവസം രണ്ടുനേരം ഭക്ഷണം ഉപേക്ഷിച്ച് ആ ഭക്ഷണത്തിനുള്ള പണമാണ് അവര്‍ പിരിച്ചു നല്‍കിയത്. ഒരുലക്ഷം രൂപയ്ക്കുള്ള ചെക്ക് കഴിഞ്ഞ ദിവസം ലൈംഗികത്തൊഴിലാളികള്‍ കൈമാറി. അഹമദ് നഗറിലെ സ്‌നേഹാലയ എന്ന എന്‍ജിഒയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിലാണ് ചെക്ക് കൈമാറിയതും. ജില്ലാ കലക്ടര്‍ അനില്‍ കവാദെക്കാണ് ചെക്ക് കൈമാറിയത്. ചെന്നൈയിലെ ദുരന്തം അറിഞ്ഞതു മുതല്‍ ലൈംഗികത്തൊഴിലാളികള്‍ വിശ്രമം എടുക്കാതെ ദുരന്തബാധിതര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരിക്കുകയായിരുന്നുവെന്ന് സ്‌നേഹാലയ ഫൗണ്ടര്‍ ഗിരിഷ് കുല്‍കര്‍ണി പറഞ്ഞു.
ജില്ലയിലെ ആകെ വരുന്ന 3,000 ലൈംഗികത്തൊഴിലാളികളില്‍ 2,000 പേരാണ് ധനസമാഹരണത്തില്‍ പങ്കെടുത്തത്. സ്‌നേഹാലയ വീണ്ടും ഇത്തരം പദ്ധതി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ദില്ലി ആസ്ഥാനമായ ഗൂന്‍ജ് എന്ന എന്‍ജിഒയുമായി ചേര്‍ന്നും കൂടുതല്‍ ധനസഹായം നല്‍കുമെന്ന് ഗിരിഷ് കുല്‍ക്കര്‍ണി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post