മാര്‍ക്ക് സുക്കര്‍ബര്‍ഗ് മകളെ പഠിപ്പിച്ചു തുടങ്ങി; ഒരു മാസം പ്രായമായ മാക്‌സിന് ഫേസ്ബുക്ക് തലവന്‍ ആദ്യം പറഞ്ഞുകൊടുത്തത് ക്വാണ്ടം ഫിസിക്‌സ്

സന്‍ഫ്രാന്‍സിസ്‌കോ: മാര്‍ക്ക് സുക്കര്‍ബര്‍ഗ് മകളെ പഠിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞമാസം ജനിച്ച കുഞ്ഞിന് ക്വാണ്ടം ഫിസിക്‌സിന്റെ പാഠങ്ങളാണ് സുക്കര്‍ബര്‍ഗ് വായിച്ചുകൊടുത്തത്. മകള്‍ക്കു ഫിസിക്‌സ് പാഠങ്ങള്‍ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കുട്ടികള്‍ക്കു തിരിച്ചറിവില്ലാത്ത സമയത്തും വായിച്ചും ചിത്രങ്ങള്‍കാട്ടിയും കൊടുക്കുന്നതു ഭാവിയില്‍ വളരുമ്പോള്‍ ഗ്രാഹക ശേഷിയില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നതിനാലാണ് ഒരു മാസം പ്രായമായ കുട്ടിക്കു സുക്കര്‍ബര്‍ഗ് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. വളരെ വലിയ കാര്യങ്ങളില്‍ അവഗാഹമായ അറിവായിരുന്നു സുക്കര്‍ബര്‍ഗിനുണ്ടായിരുന്നത്. പന്ത്രണ്ടാം വയസില്‍ സക്ക്‌നെറ്റ് എന്ന പേരില്‍ മെസേജിംഗ് പ്രോഗ്രാം ഉണ്ടാക്കിയ സുക്കര്‍ബര്‍ഗ് ഈ പ്രായത്തില്‍ നിരവധി കംപ്യൂട്ടര്‍ ഗെയിമുകളും കോഡ് ചെയ്തു തയാറാക്കിയിരുന്നു.

My next book for A Year of Books is Quantum Physics for Babies!Just kidding. It’s actually World Order by Henry…

Posted by Mark Zuckerberg on Thursday, 10 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News