ബിജുവിന്റെ സിഡിയാത്ര പിന്തുടര്‍ന്ന മാധ്യമങ്ങള്‍ക്കു സോഷ്യല്‍ മീഡിയയില്‍ പഴി; സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന വാര്‍ത്തകള്‍ തേടുകതന്നെ ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ മറുപടി

തിരുവനന്തപുരം: കേരളം ഉദ്വേഗത്തോടെ കാത്തിരുന്ന വാര്‍ത്ത അതിവേഗം ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. മാധ്യമങ്ങള്‍ ധാര്‍മികതകാട്ടിയില്ലെന്നു വിമര്‍ശിച്ചവര്‍ക്കു ചുട്ടമറുപടിയുമായി മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം. മുഖ്യമന്ത്രിയും സരിത എസ് നായരും തമ്മിലുള്ള ബന്ധത്തിന് സിഡിയില്‍ തെളിവുണ്ടെന്നു വെളിപ്പെടുത്തിയ ബിജു രാധാകൃഷ്ണനുമായി പോയ പൊലീസ് സംഘത്തെ പിന്തുടര്‍ന്ന മാധ്യമപ്പടയെ യുക്തിരഹിതമായി വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞു കൊച്ചിയില്‍നിന്നു ബിജു രാധാകൃഷ്ണനുമായി സിഡി ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നു പറഞ്ഞിടത്തേക്കു പൊലീസ് സംഘം പുറപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ തത്സമയ സംപ്രേഷണ വാഹനങ്ങളുമായാണ് പിന്തുടര്‍ന്നത്. സോളാര്‍ കേസ് പീപ്പിള്‍ ടിവിയിലൂടെ പുറത്തുവന്നതു മുതല്‍ മലയാളികള്‍ കാതോര്‍ത്തിരുന്നതാണ് ഓരോ വെളിപ്പെടുത്തലും. രണ്ടുവര്‍ഷക്കാലമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഏറ്റവും പ്രതിരോധത്തിലാക്കിയതും ഈ വെളിപ്പെടുത്തലുകളായിരുന്നു. സര്‍ക്കാരിലെയും ഭരണകക്ഷിയിലെയും ഉന്നതരിലേക്കായിരുന്നു വെളിപ്പെടുത്തലുകള്‍ ഓരോന്നുമെത്തിയത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനു മുന്നില്‍, സരിത എസ് നായരുമായി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കു ശാരീരിക ബന്ധമുണ്ടായിരുന്നതിനു തെളിവുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുണ്ടായത്.

സ്വാഭാവികമായും കേരളത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ നടന്ന ഭീമന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്നു വ്യക്തമായ സംഭവത്തില്‍ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്നു സമര്‍ഥിക്കുന്ന തെളിവു തേടിയായിരുന്നു ഇന്നലെ ബിജു രാധാകൃഷ്ണനുമായി കോയമ്പത്തൂരിലേക്കു പൊലീസ് യാത്ര ചെയ്തത്. കേരള രാഷ്ട്രീയത്തിലെ അടിമുടി മാറ്റങ്ങള്‍ക്കു വരെ കാരണമായേക്കാവുന്ന വിവരവും തെളിവും തേടിയുള്ള യാത്ര. രാത്രി കോയമ്പത്തൂരില്‍ യാത്ര അവസാനിക്കുകയും സിഡി കണ്ടെടുക്കാനാവാതിരിക്കുകയും ചെയ്തതോടെയാണ്, ചൂടന്‍ രംഗങ്ങളുടെ ലൈവിനായി കാത്തിരുന്നവര്‍ മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞത്.

ലോകത്താകമാനം നെറികേടുകള്‍ക്കെതിരേ മാധ്യമങ്ങളെടുത്തു നിലപാടുകള്‍ നിര്‍ണായമാകുന്ന സാഹചര്യത്തില്‍ ഇന്നലെ മാധ്യമങ്ങള്‍ നടത്തിയ നീക്കത്തെ വിമര്‍ശിച്ചു സോഷ്യല്‍മീഡിയ തൃപ്തിയടയുകയായിരുന്നു. കൂട്ടിക്കൊടുപ്പുകാരന്റെ വാക്കുകളെ ഉളുപ്പില്ലാതെ വിഴുങ്ങുന്ന മാധ്യമങ്ങളെ നിങ്ങളെയോര്‍ത്തു കേരളം ലജ്ജിക്കുന്നു എന്നായിരുന്നു പല പോസ്റ്റുകളും. ആരുടെ വാക്കുകളായാലും സത്യമാണെങ്കില്‍ അതു കേരളത്തിലെ ഭരണകൂടത്തെ പിടിച്ചുലയ്ക്കുന്നതും തകര്‍ത്തെറിയുന്നതുംതന്നെയാകുമ്പോള്‍ മാധ്യമങ്ങള്‍ കാട്ടിയ ജാഗ്രതയെ വിലകല്‍പിക്കാതെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ കൊണ്ടു നിറയാനും അധികം സമയം വേണ്ടിവന്നില്ല. എന്നാല്‍, കോയമ്പത്തൂരിലേക്കുള്ള യാത്രയുടെ ഗൗരവവും സാഹചര്യവും വിവരിച്ചുകൊണ്ടു മാധ്യമപ്രവര്‍ത്തകര്‍ മറുപടിയുമായി വരികയായിരുന്നു. സോളാര്‍ കേസ് നിലനില്‍ക്കുകയും വെളിപ്പെടുത്തലുകളിലേറെയും സത്യമാണെന്നു തെളിയുകയും ചെയ്തിട്ടും ഏറെ നാടകീയതകള്‍ നിറഞ്ഞ കേസായിട്ടും ഇനിയും തെളിയിക്കപ്പെടേണ്ട ഒരു സംഭവത്തിന്റെ പേരില്‍ ഉറഞ്ഞുതുള്ളിയ സോഷ്യല്‍ മീഡിയയുടെയും മറുപടിയുമായി വന്ന മാധ്യമപ്രവര്‍ത്തകരുടെയും പോസ്റ്റുകള്‍ ചുവടെ.

1 2 3 4

5 6 7 8

വീട്ടിൽ ടിവി യില്ലാത്തതിനാൽ ഇതു വരെ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും അതൊരു അഭിമാനമായി തോന്നിയത്‌ ഇപ്പൊഴാണ്…

Posted by Nabeel Rashid P on Thursday, 10 December 2015

” പിള്ളേരെ , പോയ് വല്ല സീരിയലോ വല്ലതും കണ്ടേ..വാർത്ത കാണാൻ വന്നിരിക്കുണൂ.. സിഡീ കിട്ടീത്രേ… 😮 ……

Posted by Surya Kalya on Thursday, 10 December 2015

ക്ലിന്റന്റെ ശുക്ലം മോണിക്കയുടെ അടിവസ്ത്രത്തില്‍ വീണെന്ന് കേട്ട് അച്ച് നിരത്തിയവരല്ലേ മ്മടെ മാധ്യമങ്ങള്‍… ഇപ്പോള്‍ ഒരു …

Posted by Manesh Komath on Thursday, 10 December 2015

ഞാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചാനല്‍ കാണുന്നില്ല. ഫിലിം ഫെസ്റ്റിവലിന്റെ തിരക്കായിരുന്നതിനാലാണ്. ഇന്നലെ സിഡിക്കു പിന്നാലെ ലൈവ് …

Posted by TC Rajesh Sindhu on Thursday, 10 December 2015

മാധ്യമപ്രവർത്തകരെ വേശ്യയെന്നും വ്യഭിചാരികളെന്നും വിളിക്കുന്ന നല്ലവരായ സദാചാരവാദികൾക്ക്…ബിജുരാധാകൃഷ്ണൻ ജയിലിലെ കുളിമുറ…

Posted by Marshal V Sebastian on Thursday, 10 December 2015

സി ഡി കിട്ടിയില്ല എന്നറിഞ്ഞപ്പോ മുതല് ഫേസ് ബുക്കില് പുണ്യാളന്മാരുടെ പൊങ്കാലയാണ്….ദൃശ്യ മാധ്യമങ്ങള്ക്ക് നാണമില്ലേ….ചി…

Posted by Lallu Sasidharan Pillai on Thursday, 10 December 2015

കയ്യില്‍ റിമോട്ടും വച്ച് ആര് ആദ്യം സിഡി കാണിക്കുന്നുവെന്ന് കണ്ണ് വെട്ടാതെ നോക്കിയിരുന്നിട്ട് അവസാനം മാധ്യമങ്ങളെ തെറിവിളിക്കുന്നതിനെ പറയേണ്ടത്…………………..ഇവനൊക്കെ വേറെ പണിയൊന്നും ഇല്ലേ…

Posted by Saif Sainulabdin on Thursday, 10 December 2015

പകല്‍ സദാചാര പ്രസംഗം.. രാത്രി പെണ്ണുപിടുത്തം… പിറ്റേന്ന് രാവിലെ പിടിച്ച പെണ്ണിനെ തള്ളി പറയും… സന്ധ്യയായാല്‍ സീരിയല്‍…

Posted by G Sreejith on Thursday, 10 December 2015

പത്രപ്രവർത്തകരെ അതിനിശിതമായി വിമര്ശിക്കുന്ന ധാരാളം പോസ്റ്റുകൾ കണ്ടു. വിവരമില്ലായ്മയും മനുഷ്യത്തമില്ലായ്മയും ആണ് ഇത്തരം അ…

Posted by Sunitha Devadas on Thursday, 10 December 2015

മാധ്യമങ്ങളെ തെറി പറയുന്നത് ഒരു സ്റ്റൈലായി മാറിയിട്ടുണ്ട്. വഴിയെ പോണവനെല്ലാം ഞങ്ങളുടെ നെഞ്ചത്ത് തകരച്ചെണ്ട കൊട്ടുകയാണ്. എ…

Posted by VS Syamlal on Thursday, 10 December 2015

സി.ഡി. കിട്ടിയാലും, കിട്ടിയില്ലെങ്കിലും അത് വാര്‍ത്തയാണ്. കോടതി ഇടപെട്ടതും, കേരളാ സര്‍ക്കാരിനെയും താഴെയിടാന്‍ കെല്‍പ്പുള…

Posted by Ajay Dev on Thursday, 10 December 2015

ശരിയാ ശരിയാ.. മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാ എല്ലാ കുഴപ്പത്തിനും കാരണം.. തിരുവനന്തപുരത്തെ എല്ലാ മാധ്യമപ്രവര്‍ത്തകരും ചേ…

Posted by Deeju Sivadas on Thursday, 10 December 2015

മാധ്യമങ്ങൾ എന്തു കാണിക്കുന്നു എന്നതിനല്ല സമൂഹം അവരെ വിമർ’ശിക്കുകയും ശാസിക്കുകയും അസഭ്യം പറയുകയും ചെയ്യേണ്ടത്‌ അവർ കാണിക്…

Posted by Andur Sahadevan on Thursday, 10 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News