മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനം; കേരള ഹൗസിലുണ്ടായിരുന്നത് തോമസ് കുരുവിളയെന്ന് സംശയം; 203-ാം നമ്പര്‍ മുറിയിലെ താമസക്കാരന്‍ ആരെന്നത് ദുരൂഹം

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയുമായി കൂടിക്കാഴ്ച നടത്തി എന്നു പറയപ്പെടുന്ന വിവാദ ദില്ലി സന്ദര്‍ശന ദിവസം പേഴ്‌സണല്‍ സെക്രട്ടറി എന്ന പേരില്‍ കേരള ഹൗസില്‍ കൂടെ താമസിച്ചത് തോമസ് കുരുവിളയെന്ന സംശയം ബലപ്പെടുന്നു. 2012 ഡിസംബര്‍ 27-ന് മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മയെന്നാണ് കേരള ഹൗസ് വിവരാവകാശ അപേക്ഷപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍, ദിനേശ് ശര്‍മ ഉപയോഗിച്ചത് 206-ാം നമ്പര്‍ മുറിയാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ഇതോടെ 203-ാം നമ്പര്‍ മുറിയില്‍ പേഴ്‌സണല്‍ സെക്രട്ടറി എന്ന പേരില്‍ താമസിച്ചത് ആരെന്നത് അവ്യക്തമായി തുടരുകയാണ്.

മുഖ്യമന്ത്രിയുടെ ദില്ലിയിലെ സഹായിയും സരിതയുമായുള്ള കൂടിക്കാഴ്ചയിലെ ഇടനിലക്കാരനെന്ന ആരോപണം നേരിടുന്നയാളുമായ തോമസ് കുരുവിള കേരള ഹൗസിലെ 203-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നു എന്നതിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ 27ന് ദില്ലിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു എന്നും കൂടെയുണ്ടായിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ മാത്രമാണെന്നും കേരള ഹൗസ് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു. തോമസ് കുരുവിളയാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് എന്ന അഭ്യൂഹം ബലപ്പെട്ടതോടെയാണ് ദിനേശ് ശര്‍മയാണ് കൂടെയൂണ്ടായിരുന്നത് എന്ന് കേരള ഹൗസ് വിശദീകരണം നല്‍കിയത്.

ദിനേശ് ശര്‍മ്മ 206 ാം നമ്പര്‍ മുറില്‍ താമസിച്ചു എന്ന് കേരള ഹൗസിലെ ലഡ്ജറിലും രേഖപ്പൈടുത്തിയിട്ടുണ്ട്. എന്നാല്‍, പേഴ്‌സണല്‍ സെക്രട്ടറി എന്ന പേരില്‍ 203-ാം നമ്പര്‍ മുറിയിലും അന്നേദിവസം ഒരാള്‍ താമസിച്ചിട്ടുണ്ടെന്നും ലഡ്ജര്‍ രേഖ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ 204-ാം നമ്പര്‍ മുറിക്ക് എതിര്‍വശമുള്ള 203-ല്‍ താമസിച്ച ഇയാള്‍ ആരാണെന്ന് പറയാന്‍ കേരള ഹൗസ് അധികൃതര്‍ തയ്യാറാകാത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News