ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ എട്ടു വേദികളിലായി മാര്‍ച്ച് 8 മുതല്‍; ഇന്ത്യ-പാക് മത്സരം 19 ന് ധര്‍മശാലയില്‍

മുംബൈ: ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ച് എട്ടു മുതല്‍ ഇന്ത്യയില്‍. ഇന്ത്യ – പാക് മത്സരം ധര്‍മശാലയില്‍ നടക്കും. എട്ടുവേദികളിലായാണ് മത്സരങ്ങള്‍. ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ഏപ്രില്‍ മൂന്നിനു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ഫൈനല്‍.

ബംഗളുരു, ചെന്നൈ, ധര്‍മശാല, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നാഗ്പുര്‍, ദില്ലി എന്നിവിടങ്ങളിലാണ് മത്സരവേദികള്‍. സെമിഫൈനലുകള്‍ മുംബൈയിലും ദില്ലിയിലും നടക്കും. മാര്‍ച്ച് പതിനഞ്ചിന് നാഗ്പൂരില്‍ ന്യൂസിലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പുരുഷ ടീമുകളുടെ 35 ഉം വനിതാ ടീമുകളുടെ 23 ഉം മത്സരങ്ങള്‍ അടക്കം ആകെ 58 മത്സരങ്ങളാണ് ഇക്കുറിയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News