ബിജു ഏല്‍പ്പിച്ചത് തുറന്ന തുണിബാഗ്; സരിതയെ ബിജുവിനൊപ്പം കണ്ടുവെന്നും ചന്ദ്രന്‍ പീപ്പിളിനോട്; സിഡിയേയും പെന്‍ഡ്രൈവിനേയുംപറ്റി ചന്ദ്രന് മൗനം

കോയമ്പത്തൂര്‍: ബിജു രാധാകൃഷ്ണന്‍ തെളിവുകള്‍ അടങ്ങുന്ന ബാഗ് ഏല്‍പ്പിച്ചിരുന്നുവെന്ന് ചന്ദ്രന്‍. തുറന്ന തുണിസഞ്ചിയാണ് ഏല്‍പ്പിച്ചത്. ബാഗിന്റെ കാര്യം തമിഴ്‌നാട് പൊലീസിനെ അറിയിച്ചിരുന്നു. ആവശ്യമുള്ളപ്പോള്‍ വാങ്ങാം എന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞുവെന്നും ചന്ദ്രന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

സരിത എസ് നായരെ ബിജു രാധാകൃഷ്ണനോടൊപ്പം കണ്ടിരുന്നു. ഗാന്ധിപുരത്തുവെച്ചാണ് ഇരുവരെയും കണ്ടത്. എന്നാല്‍ സിഡിയേയും പെന്‍ഡ്രൈവിനെയും കുറിച്ച് ചോദിച്ചപ്പോള്‍ ചന്ദ്രന്‍ മൗനം പാലിച്ചു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാനും ചന്ദ്രന്‍ തയ്യാറായില്ല. സോളാര്‍ കേസിലെ കൂട്ടുപ്രതിയാണ് കോയമ്പത്തൂരില്‍ താമസിക്കുന്ന ചന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News