വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും റസ്‌ലിംഗിലേക്ക്; പ്രോ റസ്‌ലിംഗ് ലീഗില്‍ ടീമുകളെ സ്വന്തമാക്കി ഇരുവരും

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും റസ്‌ലിംഗില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു. പ്രോ റസ്‌ലിംഗ് ലീഗില്‍ രോഹിതും കോഹ്‌ലിയും ടീമുകളെ സ്വന്തമാക്കി. ബംഗലൂരു യോദ്ധാസിന്റെ സഹഉടമയാണ് ഇപ്പോള്‍ വിരാട് കോഹ്‌ലി. റസ്‌ലിംഗ് ലീഗില്‍ ടീമിനെ സ്വന്തമാക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റിയാണ് കോഹ്‌ലി. ഇന്നലെ രോഹിത് ശര്‍മയും കഴിഞ്ഞ ദിവസം ബോളിവുഡ് താരം ധര്‍മേന്ദ്രയും നേരത്തെ ടീമുകളെ സ്വന്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് വോരിയേഴ്‌സാണ് രോഹിത് സ്വന്തമാക്കിയ ടീം.

കോഹ്‌ലിയുടെ ബംഗലൂരു യോദ്ധാസിന്റെ ആദ്യമത്സരം രോഹിതിന്റെ ഉത്തര്‍പ്രദേശ് വോരിയേഴ്‌സുമായിട്ടാണ്. കരുത്തരായ ടീമാണ് ബംഗലൂരുവിന്റേത്. നര്‍സിംഗ് പഞ്ചം യാദവ്, ബജ്‌റംഗ് പൂനിയ, സന്ദീപ് തോമര്‍, ഉക്രൈനിന്റെ പാവ്‌ലോ ഒലിനിക്, ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് ജോര്‍ജിയയുടെ ഡാവിറ്റ് മോഡ്‌സ്മനാഷ്‌വിലി എന്നിവരാണ് ബംഗലൂരു യോദ്ധാസിന്റെ താരങ്ങള്‍.

വനിതാ വിഭാഗത്തില്‍ അഞ്ചുതവണ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ അസര്‍ബെയ്ജാന്റെ യൂലിയ റാറ്റ്‌കെവിച്, അമേരിക്കയുടെ അലിസ ലാംപ്, ഇന്ത്യയുടെ ലളിത ഷെഹ്‌റാവത്, നവജോത് കൗര്‍ എന്നിവരുണ്ട്. പ്രോ റസ്‌ലിംഗ് ഉദ്ഘാടന സീസണില്‍ ആറു പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News