ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഇനി ഡീസല്‍ വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കേണ്ടെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍. ഔദ്യോഗികാവശ്യത്തിനു പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്നു കേന്ദ്ര, ദില്ലി സര്‍ക്കാരുകളോടും ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ഉത്തരവിട്ടു.
ഡീസലില്‍ ഓടുന്ന വാഹനങ്ങള്‍ക്കു വത്തുവര്‍ഷം പഴക്കം ചെന്നശേഷം രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ദില്ലിയില്‍ ഓടാന്‍ അനുവദിക്കരുതെന്ന് ഏപ്രില്‍ ഏഴിന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here