പ്രായമാകുന്നതു ചിന്തിക്കാന്‍ പോലുമാകാത്ത സെലിബ്രിറ്റികള്‍

സെലിബ്രിറ്റികള്‍ എപ്പോഴും താരമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എപ്പോഴും യുവാവായിരിക്കാനാണ് അവര്‍ക്ക് ആഗ്രഹം. പ്രായമാകുന്നതു ചിന്തിക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല. പ്രായമായി എന്ന കാര്യം സമ്മതിച്ചു തരാന്‍ പോലും അവര്‍ തയ്യാറാവില്ല. ഇന്നും പ്രായമാകാത്ത അഞ്ച് സെലിബ്രിറ്റികളെ പരിചയപ്പെടാം.

വില്‍ സ്മിത്ത്


അമേരിക്കന്‍ ഗായകനും നടനുമൊക്കെയായ വില്‍ സ്മിത്ത്. ഇന്നും ഒരു 22-കാരന്റെ വേഷം അഭിനയിക്കാന്‍ വില്‍ സ്മിത്തിനു സാധിക്കും എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. കാരണം 2005 മുതല്‍ ഇന്നുവരെ വില്‍ സ്മിത്ത് ഒരേ പ്രായക്കാരാനായി കാണപ്പെടുന്നു. കാരണം എന്താണെന്നല്ലേ. അദ്ദേഹത്തിന്റെ മനസ്സു തന്നെ. ഹൃദയം കൊണ്ട് ഒരു കുഞ്ഞിനെ പോലെയായാല്‍ നിങ്ങള്‍ക്കും സ്മിത്തിനെ പോലെ ആകാം.

ഡ്ര്യൂ ബാരിമോര്‍


അമേരിക്കന്‍ നടിയും എഴുത്തുകാരിയും സംവിധായികയും മോഡലുമാണ് ഡ്ര്യൂ ബാരിമോര്‍. 1999-ല്‍ ആദ്യമായി അഭിനയിച്ച നെവര്‍ ബീന്‍ കിസ്ഡ് എന്ന സിനിമയിലെ അതേ ലുക്കിലാണ് ബാരിമോര്‍ ഇപ്പോഴും. ബാരിമോറിന്റെ പുഞ്ചിരി എപ്പോഴും അവരുടെ പ്രായത്തെ മറച്ചു പിടിക്കുന്നു.

ടിറ ബാങ്ക്‌സ്


വിക്ടോറിയാസ് സീക്രട്ട് മോഡല്‍ എന്ന പരിപാടിയിലൂടെയാണ് ടിറ ബാങ്ക്‌സ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. അവിടെ നിന്ന് പിന്നീടുള്ള ടിറയുടെ വളര്‍ച്ച അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡലിന്റെ സ്ഥാപക എന്ന നിലയില്‍ വരെ എത്തിച്ചു. 20 വര്‍ഷം നീണ്ട മോഡലിംഗ് ജീവിതം. ഇന്നും 20 വര്‍ഷം മുമ്പത്തെ അതേ ടിറ തന്നെയാണെന്നേ പറയൂ. ടിറയുടെ ആത്മവിശ്വാസത്തിനും സൗന്ദര്യത്തിനും മുന്നില്‍ കാലം പോലും നാണിച്ചു പോകുന്നു.

ഗ്യൂനത് പാല്‍ട്രോ


അമേരിക്കന്‍ നടി ഗ്യൂനത് പാല്‍ട്രോ കഴിഞ്ഞ പത്തു വര്‍ഷമായി ഒരു മാറ്റവുമില്ല. വലിയ വ്യത്യാസം ഒന്നും 2005-ലെ പാല്‍ട്രോയും 2015-ലെ പാല്‍ട്രോയും തമ്മില്‍ ഇല്ല. ശരീരം കാത്തു സൂക്ഷിക്കുന്നതിലും ആരെയും ആകര്‍ഷിക്കുന്ന വസ്ത്രശൈലിയുമാണ് ഗ്യൂനതിന്റെ സവിശേഷത.

സാന്ദ്ര ബുളക്ക്


അതിപ്രശസ്ത ഹോളിവുഡ് നടി. മിസ് കോഗ്നിയാലിറ്റി ടു ദ ലേക് ഹൗസ് മുതല്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഗ്രാവിറ്റി വരെ നീളുന്ന സാന്ദ്ര ബുള്ളക്കിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കാര്യമായ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നു വ്യക്തമാകും. ഓരോ വര്‍ഷം കഴിയുംതോറും സാന്ദ്രയോടുള്ള ഇഷ്ടം ആളുകള്‍ക്ക് കൂടി വരുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here