മാധ്യമങ്ങളെ വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍: ബിജുവിന്റെ വെളിപ്പെടുത്തലിലെ തെളിവു കണ്ടെത്താന്‍ കഴിയാതിരുന്നതു പൊലീസും മാധ്യമങ്ങളും കാരണമെന്ന് ജസ്റ്റിസ് ശിവരാജന്‍

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു വ്യക്തമായ പങ്കുണ്ടെന്നു വ്യക്തമാക്കുന്ന തെളിവായ സിഡി കണ്ടെത്താന്‍ കഴിയാതിരുന്നതില്‍ മാധ്യമങ്ങളെയും പൊലീസിനെയും വിമര്‍ശിച്ചു ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍. രഹസ്യമായി തെളിവെടുപ്പു നടത്താനാണ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. പൊലീസും മാധ്യമങ്ങളും തെളിവെടുപ്പും ആഘോഷമാക്കിയെന്നാണ് ജസ്റ്റിസ് ശിവരാജന്‍ അഭിപ്രായപ്പെട്ടത്. ബിജു രാധാകൃഷ്ണന്റെ മൊഴിയെടുക്കുന്നതിനിടയിലാണ് കമ്മീഷന്റെ പരാമര്‍ശം.

രാത്രി ഒമ്പതു മണിക്കു ബിജുവിനെ കോയമ്പത്തൂരിലെത്തിക്കാനാണ് ആലോചിച്ചിരുന്നത്. രഹസ്യമായി നടത്തേണ്ട കാര്യമായിരുന്നു ഇത്. പൊലീസും മാധ്യമങ്ങളും ഇതൊരു ഉത്സവമാക്കി മാറ്റിയതിലൂടെ ബിജുവിനെ പ്രതീക്ഷിച്ച സമയത്തു കോയമ്പത്തൂരിലെത്തിക്കാനായില്ല. രാത്രി പത്തരയ്ക്കാണ് ബിജുവിനെ എത്തിക്കാനായതെന്നും ജസ്റ്റിസ് ശിവരാജന്‍ അഭിപ്രായപ്പെട്ടു.

കമ്മീഷന്റെ വിമര്‍ശനം അടുത്തദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചെ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. മാധ്യമങ്ങള്‍ക്കെതിരായ പരാമര്‍ശം കേവലം വിമര്‍ശനമായി ഒതുങ്ങുമെങ്കിലും പൊലീസിനെതിരായ വിമര്‍ശനം ഗൗരവകരമായി ചര്‍ച്ച ചെയ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News