ഇന്ത്യന്‍ നഗരങ്ങള്‍ പ്രഹരപരിധിയില്‍വരുന്ന അത്യാധുനിക മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചു; ഷഹീന്‍ – 3ന് അണുവായുധം വഹിക്കാനുള്ള ശേഷിയും

ഇസ്ലാമാബാദ്: അണുവായുധം വഹിക്കാന്‍ ശേഷിയുള്ളതും 2750 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുള്ളതുമായ ഭൂതല-ഭൂതല മിസൈല്‍ പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു. മിക്ക ഇന്ത്യന്‍ നഗരങ്ങളും ഈ പരിധിയില്‍ വരും. അറബിക്കടലിലാണ് മിസൈല്‍ പരീക്ഷിച്ചത്.

പാകിസ്താന്‍ തന്ത്രപ്രധാന സേനാത്തലവന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ വിജയകരമായി പരീക്ഷിച്ച സംഘത്തെ പ്രസിഡന്റ് മമ്‌നൂണ്‍ ഹുസൈനും പ്രധാനമന്ത്രി നവാസ് ഷെരീഫും അഭിനന്ദിച്ചു. ഷഹീന്‍ മിസൈല്‍ പരമ്പരയിലെ മൂന്നാമത്തെ മിസൈലാണ് ഇത്. ഷഹീന്‍ – ഒന്നിന് 900 കിലോമീറ്റര്‍ മാത്രമായിരുന്നു പ്രഹരശേഷി. ഷഹീന്‍ രണ്ടിന് 1500 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here