മലയാളസിനിമയിലെ പല പ്രിയപ്പെട്ടവരും ഹോട്ടല്‍ വ്യവസായ മേഖലയിലും കഴിവുതെളിയിച്ചവരാണ്. അവരെക്കുറിച്ച്
കഫേ പപ്പായ – ആഷിഖ് അബു
സംവിധായകന്‍ ആഷിഖ് അബുവിന്റെ നിയന്ത്രണത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നതാണ് കഫേ പപ്പായ എന്ന ന്യൂ ജനറേഷന്‍ കഫെറ്റീരിയ. ആഷിഖ് അബുവും സുഹൃത്തുക്കളുമാണ് ഉടമകള്‍. മറ്റു ഹോട്ടലുകളില്‍നിന്നു റസ്‌റ്റൊറന്റുകളില്‍നിന്നും തികച്ചും വേറിട്ടതാണെന്നതുതന്നെ കഫെ പപ്പായയുടെ വ്യത്യസ്തത. പാട്ടുകേട്ടും സിനിമകണ്ടും പുസ്തകം വായിച്ചും ഇവിടെയിരുന്നു കാപ്പി കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാം. പതിവായി സംഗീതപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പലതരം വിഭവങ്ങളും കഫേ പപ്പായയുടെ മാത്രം പ്രത്യേകത.
ദേ പുട്ട് – ദിലീപ്, നാദിര്‍ഷ
നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും സംയുക്തസംരംഭമാണ് കൊച്ചി പാലാരിവട്ടം ബൈപാസിലെ ദേ പുട്ട്. ദക്ഷിണേന്ത്യന്‍ വിഭവമായ പുട്ടിനായുള്ള എക്‌സ്‌ക്ലൂസീവ് ഹോട്ടല്‍ എന്ന വിശേഷണവുമുണ്ട്. പലതരം പുട്ടുകളാണ് ദേ പുട്ടിന്റെ പ്രത്യേകത. ഇവിടെ ലഭിക്കുന്ന ചിക്കന്‍ ബിരിയാണിപ്പുട്ടും ബീഫ് ബിരിയാണിപ്പുട്ടും നിരവധിപേരെ ആകര്‍ഷിച്ചതാണ്. ലോകത്തെവിടെയും ഈ വിഭവങ്ങള്‍ കിട്ടില്ലെന്നതും പ്രത്യേക.
മമ്മാ മിയ – സിദ്ധിഖ്
നടന്‍ സിദ്ധിഖും മകന്‍ ഷഹീനും ചേര്‍ന്നു നടത്തുന്നതാണ് മമ്മാ മിയ ഹോട്ടല്‍. രണ്ടു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. കേരളത്തിലെ ഫുള്‍ സര്‍വീസ് റെസ്റ്ററന്റ് എന്ന വിശേഷണവും മമ്മാ മിയക്കു മാത്രം. നാടന്‍ മുതല്‍ രാജ്യാന്തര വിഭവങ്ങള്‍ക്കു വരെ പ്രസിദ്ധവുമാണ് ഹോട്ടല്‍ മമ്മാ മിയ. അറബിക് വിഭവങ്ങളും കിട്ടും.
മാംഗോ ട്രീ – ദിലീപ്
നടന്‍ ദിലീപ് തന്നെയാണ് മാംഗോ ട്രീ റസ്റ്ററന്റിന്റെയും ഉടമ. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തറവാടാണ് മാംഗോ ട്രീയായി മാറിയത്. യേശുദാസിന്റെ മാതാവ് എഴുപതു വര്‍ഷം മുമ്പു തറവാട് വീടിന്റെ മുറ്റത്തു നട്ട മാവിന്റെ ഓര്‍മയിലാണ് മാംഗോ ട്രീയെന്നും ഹോട്ടലിനു പേരു നല്‍കിയത്. ഈ മാവ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. അതുതന്നെയാണ് ഹോട്ടലിന്റെ ആകര്‍ഷണവും. സമുദ്രവിഭവങ്ങള്‍ക്കും ഗ്രില്‍ഡ് വിഭവങ്ങള്‍ക്കുമാണ് മാംഗോട്രീ പേരുകേട്ടത്. ഇറ്റാലിയന്‍,കോണ്ടിനെന്റല്‍, തന്തൂര്‍ വിഭവങ്ങളും പ്രത്യേകം ആകര്‍ഷകം.
സ്‌പൈസ് ബോട്ട് – പ്രിഥ്വിരാജ്
മല്ലികാസുകുമാരന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് സ്‌പൈസ് ബോട്ട്. ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലാണിത്. ഹോട്ടലിന്റെ പരിസരം സന്ദര്‍ശകരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുന്നതും. ഖത്തറിലാണ് സ്‌പൈസ്‌ബോട്ട് ഹോട്ടല്‍ ശൃംഖല പ്രവര്‍ത്തിക്കുന്നത്.
വാഫിള്‍ സ്ട്രീറ്റ് – ആസിഫ് അലി
കൊച്ചി പനമ്പിള്ളി നഗറിലാണ് നടന്‍ ആസിഫ് അലി നടത്തുന്ന വാഫിള്‍ സ്ട്രീറ്റ് റെസ്റ്ററന്റുള്ളത്. സുഹൃത്തുക്കളായ മുജീബ്, ബ്രിജേഷ് എന്നിവരും ആസിഫ് അലിക്കൊപ്പമുണ്ട്. നടന്‍ പ്രിഥ്വിരാജാണ് വാഫിള്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here