പരീക്ഷയേക്കാള്‍ വലുതാണോ ക്രിക്കറ്റ്; ഹിന്ദി പരീക്ഷയില്‍ ഉന്മുക്ത് ചന്ദിന് നഷ്ടം വിജയ് ഹസാരെ ട്രോഫി

ദില്ലി: പരീക്ഷ ഒരു ട്രോഫി നഷ്ടപ്പെടുത്തുമോ. ഇല്ലെന്നു പറയാന്‍ വരട്ടെ. പരീക്ഷ മൂലം ദില്ലി ഓപ്പണര്‍ ഉന്മുക്ത് ചന്ദിന് നഷ്ടം ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. ബിരുദ വിദ്യാഭ്യാസത്തിന്റെ ഭാഗമായ ഹിന്ദി എക്‌സാം എഴുതുന്നതുകൊണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് നഷ്ടം സംഭവിച്ചത് വിജയ് ഹസാരെ ട്രോഫിയാണ്. ദില്ലി ഓപ്പണര്‍ കൂടിയായ ഉന്മുക്ത് ചന്ദിന് നഷ്ടപ്പെടുന്നത് ബറോഡയ്‌ക്കെതിരായ മത്സരമാണ്.

ബിരുദം ലഭിക്കണമെങ്കില്‍ ഇനി ഉന്മുക്ത് ചന്ദിന് എഴുതാനുള്ളത് ഹിന്ദി പരീക്ഷ മാത്രമാണ്. പ്രധാനമായ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനേക്കാള്‍ പ്രധാനമാണ് സര്‍വകലാശാലയുടെ ഹിന്ദി പരീക്ഷ. അതുകൊണ്ടാണ് താരം വിജയ് ഹസാരെ ട്രോഫി നഷ്ടപ്പെടുത്താനും പരീക്ഷ എഴുതാനും തീരുമാനിച്ചത്.

ഹിന്ദി പരീക്ഷ എഴുതാനുള്ള അവസാന അവസരമാണ് ഉന്മുക്ത് ചന്ദിന് ഇത്. എഴുതിയില്ലെങ്കില്‍ പുതിയ സിലബസില്‍ പരീക്ഷ എഴുതേണ്ടിവരും. അത് കൂടുതല്‍ ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെയാണ് ക്രിക്കറ്റ് മത്സരത്തേക്കാള്‍ വലുത് ഹിന്ദി പരീക്ഷയാണ് എന്ന് ഉന്മുക്ത് കരുതിയത്.

സര്‍വകലാശാലയുടെ പരീക്ഷാ ദിവസം ബറോഡയ്‌ക്കെതിരെയാണ് ദില്ലിയുടെ മത്സരം. പരീക്ഷാ തീയതി ഒരുമാസം മുമ്പ് തീരുമാനിച്ചതാണ്. പക്ഷേ മത്സരം തീരുമാനിച്ചതോടെ രണ്ടും ഒരു ദിവസമായി. മത്സരത്തില്‍ പങ്കെടുക്കാനാവില്ല എന്നകാര്യം ടീമിനെയും ക്യാപ്ടനെയും കോച്ചിനേയും അറിയിച്ചു. പരീക്ഷ എഴുതാന്‍ ലഭിക്കുന്ന അവസാന അവസരമായതിനാലാണ് മത്സരം വേണ്ട എന്ന് തീരുമാനിച്ചതെന്നും ഉന്മുക്ത് ചന്ദ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News