കാബൂളില്‍ സ്പാനിഷ് എംബസിക്കു സമീപം ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബുളിലെ സ്പാനിഷ് എംബസിക്കു സമീപമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്‌പെയിന്‍കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. എംബസിക്കു സമീപമുള്ള ഒരു ഗസ്റ്റ് ഹൗസ് ആയിരുന്നു ആക്രമണത്തിന്റെ ലക്ഷ്യകേന്ദ്രമെന്ന് താലിബാന്‍ അറിയിച്ചു. നിരവധി രാഷ്ട്രങ്ങളുടെ എംബസികളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാരനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News