ആദ്യം പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് കൊടുത്തു; പുറകെ പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമം; യുക്രൈന്‍ പാര്‍ലമെന്റില്‍ കൂട്ടയടി; വീഡിയോ കാണാം

യുക്രൈന്‍ പാര്‍ലമെന്റില്‍ എംപിമാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. പ്രതിപക്ഷത്തെ ഒരു എംപി പ്രധാനമന്ത്രി ആര്‍സെനി യാറ്റ്‌സെന്‍യുകിനെ പോഡിയത്തില്‍ നിന്ന് പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഡൊമിനന്റ് പെട്രോ പൊറോഷെങ്കോ ബ്ലോക് സോളിഡാരിറ്റി എന്ന പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം ഒലേഹ് ബര്‍ണയാണ് പാര്‍ലമെന്റില്‍ സംഘര്‍ഷം ഉണ്ടാക്കിയത്. ചെറുകക്ഷിയുടെ നേതാവാണ് പ്രധാനമന്ത്രി യാറ്റ്‌സെന്‍യുക്.

സര്‍ക്കാരിന്റെ വാര്‍ഷിക വിലയിരുത്തലില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍ പ്രക്ഷോഭം നടത്തുന്നുണ്ടായിരുന്നു. ഈസമയം പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ ഒലേഹ് ബര്‍ണ യാറ്റ്‌സെന്‍യുകിന് ഒരു ബൊക്കെ നല്‍കി. തൊട്ടുപിന്നാലെ പ്രധാനമ്ര്രന്തിയെ പോഡിയത്തില്‍ നിന്ന് പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമിച്ചു. ആദ്യം വലിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. ബലം പിടിച്ചപ്പോള്‍ അരയ്ക്കു ചുറ്റും പിടിച്ച് പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമിച്ചു.

ഇതോടെ പ്രധാനമന്ത്രിയുടെ രക്ഷയ്ക്കായി ഭരണപക്ഷാംഗങ്ങള്‍ രംഗത്തിറങ്ങി. പ്രതിരോധവുമായി പ്രതിപക്ഷാംഗങ്ങളും എത്തിയതോടെ പാര്‍ലമെന്റില്‍ കൂട്ടത്തല്ലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News