ഓണ്‍ലൈന്‍ പെണ്‍വാണിഭം: രശ്മിയും ഉന്നതരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കും ലാപ് ടോപ്പും കാണാനില്ല

തിരുവനന്തപുരം: കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമായി. രാഹുലിന്റെ കൈവശമുളള എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്കും ലാപ്‌ടോപ്പും ആണ് കാണാതായത്. രശ്മി ആര്‍ നായരുമായി ഉന്നതര്‍ നടത്തിയ അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കാണാതായതിന് പിന്നില്‍ ദൂരൂഹതയുണ്ട്.

രണ്ട് ടിബി സ്റ്റോറജ് സ്‌പെയ്‌സ് ഉളള ഈ ഹാര്‍ഡ് ഡിസ്‌ക്കിലാണ് രശ്മിയുമായി ബന്ധമുളള ഉന്നതരുടെ ദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതെന്ന് സൂചനയുണ്ട്. മൈക്രോമാക്‌സിന്റെ സ്മാര്‍ട്ട് ഫോണ്‍, മറ്റൊരു വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍, സാംസങ്ങ് കമ്പനിയുടെ ഒരു ടാബ്‌ലെറ്റ്, ഒരു പേഴ്‌സണല്‍ കംമ്പ്യുട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്ക് എന്നിവയാണ് രാഹുലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ പൊലീസ് പിടിച്ചെടുത്ത സാധനങ്ങള്‍. ഫോറന്‍സിക് പരിശോധനക്കായി അയച്ച പട്ടികയിലും ഇത്രയും സാധനങ്ങള്‍ മാത്രം ആണ് ഉളളത്. എന്നാല്‍ രശ്മിയുടെ ലാപ്‌ടോപ്പ്, രാഹുല്‍ ഉപയോഗിക്കുന്നതായി പറയപെടുന്ന ഐ ഫോണ്‍, ചില പെന്‍ഡ്രൈവുകള്‍ എന്നിവ എവിടെ പോയെന്ന് അന്വേഷണ സംഘത്തിനും വ്യക്തമായ വിവരം ഇല്ല.

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് അന്വേഷിക്കുന്ന ഓപ്പറേഷന്‍ ബിഡ് ഡാഡി സംഘം നേരിട്ടല്ല രാഹുലിന്റെ വീട് റെയ്ഡ് നടത്തിയത്. എറണാകുളത്തെ പൊലീസ് സംഘം ആണ് രാഹുലിന്റെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി തൊണ്ടി മുതലുകള്‍ കണ്ടെടുത്തത്. വീട്ടില്‍ നിന്ന് പിടിച്ചെടുത്തു എന്ന പേരില്‍ കിട്ടിയ ഉപകരണങ്ങളില്‍ എക്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഇല്ലാത്തത് അന്വേഷണ സംഘത്തെയും കുഴക്കുന്നുണ്ട്. ഹാര്‍ഡ് ഡിസ്‌ക് തിരക്കി ബിഗ് ഡാഡി സംഘം പത്തനാപുരത്തെ രശ്മിയുടെ വീട്ടിലെത്തിയെങ്കിലും ഒന്നും കണ്ടെടുക്കാന്‍ ആയില്ല.

രശ്മിയും ചില ഉന്നതരുമായി നടത്തിയ വീഡിയോ ചാറ്റ് രാഹുല്‍ പശുപാലന്‍ പകര്‍ത്തി സൂക്ഷിച്ചിരിക്കുന്നതും ഈ ഹാര്‍ഡ് ഡിസ്‌കിലാണെന്നാണ് സൂചനയുണ്ട്. ഈ ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങളെ പറ്റി അന്വേഷണ സംഘം ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും രശ്മിയും രാഹുല്‍ പശുപാലനും പരസ്പരം തെറ്റിധരിപ്പിക്കുന്ന മറുപടികളാണ് പൊലീസിന് നല്‍കുന്നത്. ഈ എക്‌സേണല്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സോളാര്‍ സിഡി പോലെ മറ്റൊരു വിവാദത്തിനാവും അത് തിരികൊളുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News