കോഴിക്കോട്: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരേക്ക് തെളിവെടുപ്പിനു കൊണ്ടുപോയതില്‍ സോളാര്‍ കമ്മീഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം. കൊലക്കേസ് പ്രതിയെ മറ്റൊരു സംസ്ഥാനത്തേക്ക് തെളിവെടുപ്പിനു കൊണ്ടു പോകുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കൊലക്കേസ് പ്രതിയെയും കൊണ്ടുപോകുമ്പോള്‍ പൊലീസിനെ വിവരം അറിയിക്കണമായിരുന്നു. എന്നാല്‍, അത് ചെയ്തില്ല. ഇക്കാര്യത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തെളിവെടുപ്പില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ല. എന്നാല്‍, തെളിവെടുപ്പിനിടെ പ്രതി എങ്ങാനും രക്ഷപ്പെട്ടിരുന്നെങ്കില്‍ പഴി പൊലീസ് കേള്‍ക്കേണ്ടി വരുമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here