‘അന്തസുണ്ടോടാ നിനക്കൊക്കെ’ തെറി വിളിയില്‍ ഖേദമില്ലെന്ന് മുകേഷ്; നിലപാടുകള്‍ ഒരിക്കലും മാറില്ല

പാതിരാത്രിക്ക് ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ തെറി വിളിച്ച സംഭവത്തില്‍ ഖേദമില്ലെന്ന് നടന്‍ മുകേഷ്. ശല്യപ്പെടുത്തിയ ആളോട് പറഞ്ഞത് തെറ്റായിപ്പോയെന്ന് ഒരിക്കലും കരുതുന്നില്ലെന്നും അതൊരു സാധാരണ പ്രതികരണം മാത്രമായിരുന്നെന്നും മുകേഷ് വ്യക്തമാക്കി. തന്റെ ഈ നിലപാടില്‍ ഒരിക്കലും മാറ്റം സംഭവിക്കില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പറഞ്ഞു.

ആ പ്രതികരണത്തിന്റെ പേരില്‍ ഒരിക്കലും വിമര്‍ശനം നേരിടേണ്ടി വന്നില്ലെന്നും സംഭവത്തെക്കുറിച്ച് മക്കളുടെ പ്രതികരണം വരെ അനുകൂലമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. എല്ലാവരിലുമുണ്ടാകാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മുകേഷ് പറഞ്ഞു. മുകേഷ് ചെയ്തത് തന്നെയാണ് തങ്ങളും ചെയ്യുകയെന്നാണ് സംഭവത്തില്‍ മറ്റു പല നടന്മാരും പ്രതികരിച്ചത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പേരില്‍ ഒരു അവാര്‍ഡ് നല്‍കുന്നുണ്ടെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണമെന്നും മുകേഷ് അഭിമുഖത്തില്‍ പറയുന്നു.

മുകേഷിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ‘അന്തസുണ്ടോടാ നിനക്കൊക്കെ’ എന്ന പേരിലാണ് വാട്‌സ്ആപ്പില്‍ ഓഡിയോ പ്രചരിച്ചത്. ‘അന്തസുണ്ടോടാ നിനക്കൊക്കെ’ എന്ന വാക്ക് കിട്ടിയത് ജയറാമില്‍ നിന്നാണ്. പുതിയ ചിത്രങ്ങളായ അടി കപ്യാരേ, ടൂ കണ്‍ട്രീസ്, സു സു സുധി വാത്മീകം തുടങ്ങിയ സിനിമയില്‍ അത് ഉപയോഗിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ഇന്നത്തെ കാലത്ത് ഫോണ്‍ കോള്‍ നേരിട്ട് സ്വീകരിക്കുന്ന ഏക സെലിബ്രിറ്റി താനാണ്. ഭൂരിഭാഗം താരങ്ങളുടെയും കോളുകള്‍ എടുക്കുന്നത് ഡ്രൈവര്‍മാരോ മാനേജര്‍മാരോ ആയിരിക്കുമെന്നും മുകേഷ് അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News