അഭിനയിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കില്ലെന്ന് റിമി ടോമി; ‘അഞ്ചു സുന്ദരി’കളില്‍ ഒന്നാവാന്‍ സമ്മതിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല

ഇനി സിനിമകളില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് റോയിസ് സമ്മതിക്കില്ലെന്ന് ഗായികയും അവതാരകയുമായ റിമി ടോമി. അഞ്ച് സുന്ദരികള്‍ക്ക് ശേഷം വീണ്ടും അഭിനയിക്കാന്‍ ഭര്‍ത്താവ് റോയിസ് സമ്മതിച്ചത് എന്തുക്കൊണ്ടാണെന്ന് അറിയില്ലെന്നും ഇനി ചോദിച്ചാല്‍ സമ്മതിക്കില്ലെന്നും റിമി ടോമി പറഞ്ഞതായി മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കാന്‍ സമയമായി. കുട്ടികളൊക്കെയായി കഴിഞ്ഞ് പിന്നീട് അഭിനയിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ല. അതുക്കൊണ്ടാണ് ഒരു സിനിമയില്‍ അഭിനയിക്കാമെന്ന് വിചാരിച്ചത്. അഞ്ചു സുന്ദരികളിലെ അഭിനയത്തിന് ശേഷം ഇനി അഭിനയിക്കുന്ന കാര്യം പറഞ്ഞ് വരില്ലല്ലോയെന്നാണ് റോയിസ് പറഞ്ഞത്. ഇനി ചോദിക്കുകയില്ലെന്ന് താന്‍ അതിന് മറുപടിയും നല്‍കിയെന്നും റിമി പറയുന്നു.
എന്നാല്‍ അതിനു ശേഷം വന്ന ചില സിനിമകളില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് സമ്മതിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഇനി അഭിനയിക്കാന്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്നും റിമി പറയുന്നു.

അഞ്ചു സുന്ദരികള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് റിമി എത്തിയത്. അതിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലും റിമി അതിഥി വേഷത്തിലെത്തി. നേരത്തെ ബല്‍റാം വേഴ്‌സസ് താരാദാസ്, കാര്യസ്ഥന്‍, 916 എന്നീ ചിത്രങ്ങളില്‍ ഗായികയുടെ വേഷത്തിലും റിമി പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here