ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ച ശേഷം അപമാനിച്ചു; സമ്മര്‍ദ്ദ ശക്തി ആരാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് ആന്റണി

ദില്ലി: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ച ശേഷം അപമാനിച്ചത് വളരെ മോശമായി പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇത് അസാധാരണ സംഭവമാണ്. മുഖ്യമന്ത്രിയെ ഒഴിവാക്കാനുള്ള തീരുമാനം സംഘാടകര്‍ സ്വമേധയാ എടുത്തതാണെന്ന് കരുതുന്നില്ല. സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരാണെന്ന് അവര്‍ വ്യക്തമാക്കണം.
സംഭവം ഞെട്ടലുണ്ടാക്കിയെന്നും ആന്റണി പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹത്തിനും ബാധ്യതയുണ്ടെന്നും ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News