ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഗൂഗിള്‍ സിഇഒ; മുസ്ലിംകളെ പിന്തുണച്ച് സുന്ദര്‍ പിച്ചെയുടെ തുറന്ന കത്ത്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബ്ലോഗില്‍ തുറന്ന കത്തുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. മൂല്യങ്ങളെ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ചില വാചകങ്ങള്‍ സഹിഷ്ണുതയില്ലാത്തതാണ്. ഇത് മനസിന് വേദന സൃഷ്ടിക്കുന്നുണ്ടെന്നും സുന്ദര്‍ പിച്ചെ പറയുന്നു.

ബ്ലോഗ് കുറിപ്പിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് പറയാതെ സുന്ദര്‍ പിച്ചെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വിവിധ വിഭാഗം ജനങ്ങളുടെ ശബ്ദവും ആശയങ്ങളും നിലനില്‍ക്കുമ്പോഴാണ് രാജ്യം കൂടുതല്‍ മെച്ചപ്പെട്ടതാകുന്നതെന്നും സുന്ദര്‍ പിച്ചെ ബ്ലോഗില്‍ പറയുന്നു.

രാജ്യത്തേക്ക് കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള തുറന്ന മനസും സഹിഷ്ണുതയുമാണ് അമേരിക്കയുടെ ഏറ്റവും വലിയ ശക്തി. അപ്പോഴും ഇപ്പോഴും അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം കൂടിയാണ് എന്നും സുന്ദര്‍ പിച്ചെ തുറന്നടിച്ചു. അമേരിക്കയിലേക്കുള്ള മുസ്ലിം കുടിയേറ്റം നിരോധിക്കണം എന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News