‘സു സു’ ശിവദ വിവാഹിതയാകുന്നു; വരന്‍ സെക്കന്റ് ഷോ താരം; വിവാഹം ആഡംബരങ്ങള്‍ ഒഴിവാക്കി 14ന്

സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നേടിയ ശിവദ വിവാഹിതയാകുന്നു. രഘുവിന്റെ സ്വന്തം റസിയ, സെക്കന്റ് ഷോ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ മുരളി കൃഷണനാണ് വരന്‍. ഇരുവരുടെയും വീട്ടുക്കാരുടെ സമ്മതത്തോടെ ഡിസംബര്‍ 14ന് അങ്കമാലി കരിക്കുറ്റിയില്‍ വച്ചാണ് വിവാഹം. ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് വിവാഹച്ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.

വിവാഹ ശേഷം തുടര്‍ന്ന് അഭിനയിക്കാന്‍ തന്നെയാണ് ശിവദയുടെ തീരുമാനം. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും സിനിമയില്‍ തന്നെ സജീവമാകാനാണ് തീരുമാനമെന്ന് ശിവദ പറയുന്നു. ശിവദയും മുരളിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് വണ്‍ഇന്ത്യ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ് മുരളിയുടെ അടുത്ത ചിത്രം. ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. പിന്നീട് 2014 നെടുംചാലയ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ജയസൂര്യ നായകനായ സു സു സുധി വാത്മീകമാണ് ശിവദയുടെ ഒടുവില്‍ പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News